മുഫീദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ട് വരണം : വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ്

തരുവണ: ദുരൂഹ സാഹചര്യത്തിൽ തീ കൊളുത്തി മരിച്ച തരുവണ പുലിക്കാടു മുഫീദയുടെ മരണത്തിലെ ദുരൂഹത നീക്കി സത്യം പുറത്ത് കൊണ്ട് വരണമെന്നും മരണത്തിനു കാരണക്കാരായവരെ കണ്ടെത്തി ഉടൻ അറസ്റ്റ് ചെയ്യണമെന്നും വെള്ളമുണ്ട പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. കൃത്യവും നീതിയുക്തവുമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ മുഫീദയുടെ വീട് സന്ദർശിച്ച ശേഷം പറഞ്ഞു. ഇത് വരെ അന്വേഷണ ഉദ്യോഗസ്ഥൻ ആരാണെന്നുപോലും തീരുമാനമായിട്ടില്ലന്നാണ് അറിയാൻ കഴിഞ്ഞതെന്നു നേതാക്കൾ പറഞ്ഞു. അടുത്ത ദിവസം തന്നെ ആക്ഷൻ കമ്മിറ്റി രൂപീകരിച്ചു സമര പരിപാടികൾ ആരംഭിക്കും. മുസ്ലിം ലീഗ് പഞ്ചായത്തു പ്രസിഡന്റ് പി. കെ. അമീൻ, കേളോത് സലീം, സി. പി. മൊയ്‌ദു ഹാജി,ബ്ലോക്ക് മെമ്പർ ബാലൻ,ഈ. വി.. സിദീഖ്, കൊടുവേരി അമ്മദ്, ഉസ്മാൻ പള്ളിയാൽ,കെ.അബൂട്ടി, ഒ. കെ. മുഹമ്മദ്,തുടങ്ങിയ നേതാക്കൾ വീട് സന്ദർശിച്ചു വിവരങ്ങൾ ആരാഞ്ഞു.



Leave a Reply