എസ് പി സി ഓണം ക്യാമ്പിന് തുടക്കമായി

വെള്ളമുണ്ട :വെള്ളമുണ്ട ഗവണ്മെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ് പി സി ത്രിദിന ഓണം ക്യാമ്പ് 'ചിരാത് ' ആരംഭിച്ചു. വെള്ളമുണ്ട പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ശരത് സോമൻ പതാക ഉയർത്തി വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീർ കുനിങ്ങാരത്ത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ഷീജ നാപ്പള്ളി സ്വാഗതം ആശംസിച്ചു. വിശിഷ്ട അതിഥികളിൽ നിന്നും അറിവിന്റെ പ്രതീകമായി സീനിയർ കേഡറ്റുകൾ ചിരാത് ഏറ്റുവാങ്ങി ജൂനിയർ കേഡറ്റുകൾക്ക് കൈമാറി. പ്രിൻസിപ്പാൾ പി സി തോമസ് അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി നാസർ മാസ്റ്റർ , ശ്രീവിദ്യ കെ .അഞ്ജലി മോഹൻ ,പ്രസാദ് . വി കെ , ആലീസ് ഐ പിഎന്നിവർ ആശംസകൾ അറിയിച്ചു.



Leave a Reply