April 20, 2024

എൻ സി പി ദേശീയ കമ്മിറ്റി പ്രതിനിധി സമ്മേളനം 11ന് ഡൽഹിയിൽ

0
Img 20220908 145438.jpg
 കൽപ്പറ്റ : എൻസിപി ദേശീയ അധ്യക്ഷനെയും  വൈസ് പ്രസിഡന്റ്   മറ്റു ദേശീയ കമ്മിറ്റി പ്രതിനിധികളെയും  തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പ്രതിനിധി സമ്മേളനം സെപ്റ്റംബർ പതിനൊന്നാം തീയതി   ഡൽഹിയിൽ  നടക്കും.രാജ്യത്തെ എല്ലാ  സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും , വയനാട്ടിൽ നിന്ന്  സംസ്ഥാന കമ്മിറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുൻ ജില്ലാ പ്രസിഡന്റ്   ഷാജി ചെറിയാൻ  പങ്കെടുക്കും. സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെയും  വനം വന്യജീവി വകുപ്പ്  മന്ത്രിയും എൻസിപി ദേശീയ വർക്കിംഗ് കമ്മിറ്റി മെമ്പറുമായ എ കെ ശശീന്ദ്രന്റെയും പ്രത്യേക താല്പര്യപ്രകാരമാണ്   ഷാജി ചെറിയാനെ എൻസിപി സംസ്ഥാന എക്സിക്യൂട്ടീവ് മെമ്പർ ആയി നോമിനേറ്റ് ചെയ്തത് .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *