August 8, 2026

ഓണനാളിലും ലഹരിവേട്ട : മുത്തങ്ങയിൽ എം ഡി എം എ യുമായി യുവാക്കൾ പിടിയിൽ

0
IMG_20220908_145233.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുത്തങ്ങ : മുത്തങ്ങ എക്സൈസ് ചെക്ക് പോസ്റ്റിൽ വച്ച് നടത്തിയ വാഹന പരിശോധനയിൽ മൈസൂർ-കോഴിക്കോട് ബസ്സിൽ നിന്നും യാത്ര ചെയ്തു വന്നിരുന്ന കൊല്ലം സ്വദേശിയായ തുഷാര വീട്ടിൽ വിഷ്ണു.എസ് ( 20) തിരുവനന്തപുരം സ്വദേശിയായ ഗംഗാലയം ഹർഷ് എസ്.ജി (24 )
എന്നിവരെ പരസ്പര ധാരണയോടും കൂട്ടുത്തരവാദിത്വത്തോടും കൂടി 0.6 ഗ്രാം എം.ഡി. എം. എ . കൈവശം വച്ച കുറ്റത്തിന് അറസ്റ്റ് ചെയ്തു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ ജോസഫ് പി.എ, പ്രിവൻ്റീവ്  ഓഫീസർ കെ.പി ലത്തീഫ്, ബാബുരാജ് വി. സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്, സോമൻ എന്നിവർ പങ്കെടുത്തു. പ്രതികളെ തുടർനടപടികൾക്കായി സുൽത്താൻബത്തേരി റേഞ്ച് ഓഫീസിൽ ഹാജരാക്കി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *