June 5, 2023

തിരുവോണ നാളിൽ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സന്ദർശകപ്രവാഹം

0
IMG_20220910_164326.jpg
വൈത്തിരി :തിരുവോണ നാളിൽ ജില്ലയിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ വൻ സന്ദർശക പ്രവാഹം.  ജില്ലയുടെ എതാണ്ട് എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളിലും രാവിലെ മുതൽ തന്നെ ജനത്തിരക്ക് കാണാമായിരുന്നു.  തുടരെ തുടരേ അനുഭവപ്പെട്ട മഴയപ്പോലും അവഗണിച്ചാണ് ചുരത്തിന് മുകളിലേക്ക് ടൂറിസ്റ്റുകൾ പ്രവഹിച്ചത്. രണ്ടുവർഷത്തെ കൊവിഡ് നിയന്ത്രണത്തെ തുടർന്നുളള ഒാണാഘോഷം ചുരത്തിന് മുകളിൽ ടൂറിസ്റ്റുകൾ മതിമറന്ന് ആഘോഷിക്കുകയും ചെയ്തു. വിനോദസഞ്ചാരികളുടെ പ്രവാഹത്തെ തുടർന്ന് ചുരത്തിലും വൻ ഗതാഗത തടസം അനുഭവപ്പെട്ടു. മണിക്കൂറുകളോമാണ് ഗതാഗത തടസമുണ്ടായത്. 
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുളള സ്ഥാപനങ്ങളിൽ നല്ല കളക്‌ഷനാണ് ഇത്തവണ ലഭിച്ചതും. പൂക്കോട്, എൻ ഊര് തുടങ്ങിയ വൈത്തിരി ഭാഗത്തെ ടുറിസ്റ്റ് കേന്ദ്രങ്ങളിൽ റെക്കോർഡ് വരുമാനമാണ് ലഭിച്ചതെന്ന് അധികൃതർ പറഞ്ഞു.
    അതേ സമയം നിരോധനം നിലനിൽക്കുന്ന തളിമല ഭാഗത്തെ വെള്ളച്ചാട്ടത്തിൽ വീണും വ്യത്യസ്ഥ വാഹനാപകടങ്ങളിലും നിരവധി അപകടങ്ങൾ സംഭവിച്ചത് കരിത്ത ഓർമ്മയുമായി.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *