June 10, 2026

പടിഞ്ഞാറത്തറയിൽ തെരുവുനായ ആക്രമണം രണ്ടുപേർക്ക് കടിയേറ്റു

0
GridArt_20220910_2121318292.jpg
By ന്യൂസ് വയനാട് ബ്യൂറോ
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറയിൽ വിദ്യാർഥിനിയെയും കർഷകനെയും തെരുവുനായ് ആക്രമിച്ചു. തരിയോട് ഗവ. ഹൈസ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി സുമിത്രക്കാണ് കടിയേറ്റത്. ആക്രമണത്തിൽ മുഖത്തും തുടയിലും സാരമായി പരിക്കേറ്റു. പടിഞ്ഞാറത്തറ മാടത്തുംപാറ ആദിവാസി കോളനിയിലെ സുരേഷ് – തങ്ക ദമ്പതികളുടെ മകളാണ്. ശനിയാഴ്ച ഉച്ച കഴിഞ്ഞ് മൂന്നോടെ സഹോദരിക്കൊപ്പം വയലിൽ ആടിനെ അഴിക്കാൻ പോയപ്പോഴായിരുന്നു ആക്രമണം. സുമിത്രി കൽപറ്റ ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടി. പടിഞ്ഞാറത്തറ പാണ്ടങ്കോട് വാഴ കൃഷി നടത്തിവന്ന കിഴക്കേടത്ത് ബിജു തോമസ് (46) നെയും തെരുവുനായ് ആക്രമിച്ചു. കാലിനും നെഞ്ചിലും കടിയേറ്റ ബിജുവും കല്‍പറ്റ ആശുപത്രിയില്‍ ചികിത്സ തേടി. വാഴത്തോട്ടത്തിന് സമീപത്തെ ഷെഡില്‍ വെച്ചാണ് ബിജുവിന് കടിയേറ്റത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *