അമ്പലവയൽ പോലീസ് സ്റ്റേഷൻ ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി

അമ്പലവയൽ:അമ്പലവയൽ പോലീസ് സ്റ്റേഷന്റെ ആഭിമുഖ്യത്തിൽ അമ്പലക്കുന്നു കോളനിയിൽ ലഹരിവിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.മയക്കുമരുന്ന് ഉപയോഗത്തിനെതിരെ ബോധവൽക്കരണം നടത്തുക എന്ന ലക്ഷ്യത്തോടെ ജില്ലാ പോലീസ് മേധാവി
ആർ. ആനന്ദ് ഐ.പി.എസ്സിൻ്റെ നേതൃത്വത്തിൽ “യോദ്ധാവ് ” എന്ന പേരിൽ ബോധവൽക്കരണ പരിപാടി നടത്തി വരുന്നു. പ്രസ്തുത ബോധവൽകരണ പരിപാടിയിൽ അമ്പലവയൽ പോലീസ് ഇൻസ്പക്ടർ പളനി, സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ, കോളനി നിവാസികൾ എന്നിവർ പങ്കെടുത്തു .



Leave a Reply