June 10, 2026

മൺമറയുന്ന നാട്ടുകളികളുമായി പാരിജാതം കൂട്ടായ്മയുടെ ഓണാഘോഷം

0
IMG-20220912-WA00142.jpg
By ന്യൂസ് വയനാട് ബ്യൂറോ

തൃക്കൈപ്പറ്റ :എന്താണമ്മേ തുമ്പി തുള്ളൽ ? എന്ന് കുട്ടികൾ അമ്മമാരോട് ചോദിച്ചു.
തൃക്കൈപ്പറ്റ പാരിജാതം സംസ്കാരീക കൂട്ടായ്മ നടത്തിയ ഓണാഘോഷത്തോടനുബന്ധിച്ച് നടന്ന തുമ്പിതുള്ളലെന്താണ് എന്നാണ് പുതുതലമുറയിലെ കുട്ടികളുടെ സംശയം. മൺ മറഞ്ഞ് കൊണ്ടിരിക്കുന്ന നാടൻ കലകളെ പുതു തലമുറക്ക് ബോധ്യപ്പെടുത്താൻ ലക്ഷ്യം വെച്ചാണ് പാരിജാതം കൂട്ടായ്മയുടെ ഓണാഘോഷത്തിൽ ഈ കലകൾ ഉൾപ്പെടുത്തിയതെന്ന് സംഘാടകർ പറഞ്ഞു. 
ഉന്നത വിദ്യഭ്യാസ ശ്രേണിയിലേക്ക് ചുവട് വെക്കുന്ന കുട്ടികൾക്ക് ആദരവ് ,മുതിർന്ന കാർന്നവന്മാർക്ക് ആദരവ് 
നാടൻ കളികളുടെ മത്സരം 
ഓണ സദ്യയും ഓണാഘോഷത്തിൻ്റെ നിറവായി നടന്നു. മേപ്പാടി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ ശ്രീജു ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *