പൂർവ്വവിദ്യാർത്ഥി ‘സംഗമംകൂട്ട്’ സംഘടിപ്പിച്ചു

മാനന്തവാടി : മാനന്തവാടി ഗവ. കോളേജിൽ 1986-88 വർഷം പ്രീഡിഗ്രിക്ക് പഠിച്ചിരുന്ന വിദ്യാർത്ഥികളുടെ സൗഹൃദകൂട്ടായ്മ സംഘടിപ്പിച്ചു.മുൻ അധ്യാപകരായിരുന്ന വി. കെ. രാധാകൃഷ്ണൻ, പി. ആർ. സഹസ്രനാമൻ, കെ. പി. അസീസ്, വി. വി. മുരളീധരൻ എന്നിവരെ ആദരിച്ചു. 90 പേർ സംഗമത്തിൽ പങ്കെടുത്തു. പകൽ മുഴുവൻ നീണ്ടുനിന്ന പരിപാടിയിൽ വിവിധകലാപരിപാടികൾ അവതരിപ്പിച്ചു. രമ ചെപ്പ് , അംബിക ശിവദായകം എന്നിവരുടെ കവിതാസമാഹാരങ്ങൾ ചടങ്ങിൽ പ്രകാശനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം. യു. തോമസ് അധ്യക്ഷത വഹിച്ചു. ടോമി മാത്യു സ്വാഗതവും സധു. കെ. കെ നന്ദിയും പറഞ്ഞു.



Leave a Reply