June 5, 2023

ബാണാസുര സാഗർ ഡാം :റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു

0
IMG-20220912-WA00212.jpg
പടിഞ്ഞാറത്തറ : ബാണാസുര സാഗര്‍ ജലസംഭരണിയില്‍ ജലനിരപ്പ് 774.5 മീറ്റര്‍ എത്തിയതോടെ റെഡ്‌ അലർട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയുടെ ഇന്നത്തെ അപ്പർ റൂൾ ലെവൽ 775 മീറ്ററാണ് . ജലനിരപ്പ് അപ്പർ റൂൾ ലെവലിൽ എത്തുന്ന മുറയ്ക്ക് ഡാമിലെ അധിക ജലം പുഴയിലേക്ക് ഒഴിക്കിവിടുന്നതിനുള്ള നടപടികൾ ആരംഭിക്കും. നിലവിൽ സെക്കന്റിൽ 20 മുതൽ 60 ക്യൂബിക്ക് മീറ്റർ വെളളമാണ് ഡാമിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. നിലവിലെ നീരൊഴുക്ക് തുടരുകയാണെങ്കിൽ മൂന്നു ദിവസത്തിനകം അപ്പർ റൂൾ ലെവൽ ആയ 775 മീറ്ററിൽ എത്താൻ സാധ്യതയുണ്ട്.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *