June 10, 2026

മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശൗചാലയം നന്നാക്കാൻ നടപടി സ്വീകരിക്കണം: യൂത്ത് കോൺഗ്രസ്

0
IMG-20220915-WA00112.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ ശൗചാലയം നന്നാക്കാൻ നടപടി സ്വീകരിക്കണം യൂത്ത് കോൺഗ്രസ്. പൊതുജനങ്ങൾ നിരന്തരം ബന്ധപ്പെടുന്ന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനുള്ള ശൗചാലയവും പരിസര പ്രദേശവും വൃത്തിഹീനവും ഉപയോഗശൂന്യമായ നിലയിലാണ് മാറ്റാൻ ഭരണസമിതി അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് മാനന്തവാടി നിയോജകമണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിലെ മുഴുവൻ അനീതികൾക്കെതിരെയും ശബ്ദമുയർത്തുന്ന ബ്ലോക്ക് പ്രസിഡന്റിന്റെ സ്ഥാപനത്തിൽ തന്നെ രോഗം പടർത്തുന്ന രീതിയിൽ ശൗചാലയത്തെ മാറ്റിയത് നാണക്കേടാണ് ഓഫീസ് പരിസരവും ഓഫീസും വൃത്തിയായി സൂക്ഷിക്കുവാൻ ഇനിയെങ്കിലും നിർദ്ദേശം നൽകുവാൻ പ്രസിഡണ്ട് ജാഗ്രത പുലർത്തണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. നിയോജകമണ്ഡലം പ്രസിഡൻറ് ബൈജു പുത്തൻപുരയ്ക്കൽ അധ്യക്ഷത വഹിച്ചു.ജിബിൻ മാമ്പിള്ളി, ഷംസീർ അരണപാറ,അൻഷാദ് മാട്ടുമ്മൽ,പ്രിയേഷ് തോമസ് സി എച്ച് സുഹൈർ തുടങ്ങിയവർ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *