June 5, 2023

അപകടം വിളിച്ചു വരുത്തി റോഡ് വക്കിലെ കുഴി

0
IMG-20220915-WA00122.jpg
വൈത്തിരി :അപകടം വിളിച്ചു വരുത്തുന്ന സ്ഥിതിയിൽ വൈത്തിരി കുന്നത്ത് പാലത്തിന്റെ സൈഡിൽ കുഴി രൂപപ്പെട്ടു.മഴ വെള്ളം സുഗമമായി ഒഴുകിപ്പോകാൻ ബുദ്ധിമുട്ടാകുന്ന സ്ഥിതിയിൽ വെള്ളം റോഡ് സൈഡിൽ കെട്ടി നിൽക്കുന്നത് വഴി റോഡ് ജീർണിച്ചു പാലത്തിന്റെ മുകളിൽ രൂപപ്പെട്ട കുഴിയാണ് യാത്രക്കാർക്ക് ഭീഷണിയാകുന്നത്.വെള്ളം ഒഴുകിപ്പോകേണ്ട കുഴി പാലത്തിന് സമീപത്തെ കട നടത്തുന്നവർ അടച്ചതിനാൽ പാലത്തിലൂടെ വെള്ളം ഒഴുകി കുഴിയിലൂടെ പുഴയിലേക്ക് ഒഴുകിപ്പോകുകയാണെന്ന് പ്രദേശവാസികൾ പറയുന്നു. ബൈക്ക്,കാർ,ഓട്ടോ തുടങ്ങിയ യാത്രക്കാർക്കാണ് ഇത് ഏറെ കുരുക്ക് ഉണ്ടാക്കുക.ചെറിയ ടയറുകളായതിനാൽ അപകടം വിളിച്ചു വരുത്താൻ സാധ്യതയുണ്ട്.പൊതുവെ ഈ പാലത്തിനു മുകളിലൂടെ ഓടുന്ന വാഹനങ്ങൾ അമിത വേഗത്തിലാണ് സഞ്ചരിക്കുന്നത്.അത് കൊണ്ട് തന്നെ ഏതു നിമിഷവും അപകട സാധ്യതയുമുണ്ട്. പ്രശ്നം ഉത്തരവാദിത്തപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്തി ഉചിതമായ തീരുമാനം കൈകൊണ്ട് പ്രശ്നത്തിന് ശാശ്വത പരിഹാരം കാണമെന്നാണ് നാട്ടുകാരുടെ ആവിശ്യം.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *