കെ ബി പ്രേമാനന്ദന്‍ എന്‍ സി പി വയനാട് ജില്ലാ പ്രസിഡന്റ് ആയി ചുമതലയേറ്റു:വന്ദന ഷാജി വൈസ് പ്രസിഡന്റും

കൽപ്പറ്റ :സംഘട തെരഞ്ഞെടുപ്പിലൂടെ എന്‍ സി പി ജില്ലാ പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെട്ട കെ ബി പ്രേമാനന്ദന്‍ ചുമതലയേറ്റു.വൈസ് പ്രസിഡന്റ് ആയി വന്ദന ഷാജുവും. മതേതര ഭാരതത്തിന്റെ പുനര്‍ജ്ജന്മം ജനാധിപത്യ സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യത്തിലൂടെ മാത്രമേ സാധ്യമാകൂ എന്ന് എന്‍ സി പി വയനാട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.ചടങ്ങ് സി എം ശിവരാമന്‍ ഉദ്ഘാടനം ചെയ്തു.
മുന്‍ ജില്ലാ പ്രസിഡന്റ് ഷാജി ചെറിയാന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ എം പി അനില്‍, കെ പി ദാമോദരന്‍, വന്ദന ഷാജു, എ പി ഷാബു, എ കെ രവി, ജോണി കൈതമറ്റം, സി ടി നളിനാക്ഷന്‍, അഡ്വ : കെ യു ബേബി, സലീം കടവന്‍, എം കെ ബാലന്‍, ജോഷി ജോസഫ്, ബേബി പെരമ്പില്‍, ജോയ് പോള്‍ കെ ബാലന്‍, പ്രിയ ജോയ്, കമറുദ്ധീന്‍ ഖാജ, അബ്ദു റാഹിമാന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply