May 17, 2026

കസ്റ്റമർ കെയർ പ്രവർത്തനമാരംഭിച്ചു

0
IMG-20220918-WA00182.jpg
By ന്യൂസ് വയനാട് ബ്യൂറോ
മാനന്തവാടി : ഇന്ത്യയിലെ അഞ്ചാമത്തെയും ദക്ഷിണേന്ത്യയിലെ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നതുമായ കേരള വിഷന്റെ മാനന്തവാടിയിലെ കസ്റ്റമര്‍ കെയര്‍ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍ ബേബി കസ്റ്റമര്‍ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ മുഖ്യാതിഥി ആയിരുന്നു.ജില്ലയിലെ രണ്ടാമത്തെ കസ്റ്റമര്‍ സപ്പോര്‍ട്ടിംഗ് സെന്ററാണ് മാനന്തവാടിയില്‍ പ്രവര്‍ത്തനമാരംഭിച്ചത്.
മാനന്തവാടി ക്ലബ്ബ്കുന്നിലാണ് കസ്റ്റമര്‍ കെയര്‍ പ്രവര്‍ത്തനമാരംഭിച്ചത്. ജില്ലയില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കുന്നതില്‍ കേരള വിഷന്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ചവെക്കുന്നതെന്ന് ചടങ്ങില്‍ സംബന്ധിച്ചവര്‍ അഭിപ്രായപ്പെട്ടു.കേബിള്‍ ടി വി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും വയനാട് വിഷന്‍ എം.ഡി.യുമായ പി.എം. ഏലിയാസ് അധ്യക്ഷനായിരുന്നു.കേരള വിഷന്‍ ചെയര്‍മാന്‍ കെ.ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി.ബ്രോഡ്ബാന്റ് രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ച സാങ്കേതിക വിദഗ്ദരെയും മികച്ച രീതിയില്‍ ബ്രോഡ്ബാന്റ് കണക്ഷന്‍ നല്‍കിയ കേബിള്‍ ഓപ്പറേറ്റര്‍മാരെയും ചടങ്ങില്‍ ആദരിച്ചു.കൂടാതെ വയനാട് വിഷന്‍ ഓണം ഫോട്ടോ കോണ്ടസ്റ്റ് മത്സരത്തില്‍ വിജയിച്ച കുഞ്ഞുതാരം നിരഞ്ചനയ്ക്ക് സമ്മാനം നല്‍കി. നഗരസഭാവൈസ് ചെയര്‍പേഴ്‌സണ്‍ ജേക്കബ് സെബാസ്റ്റ്യന്‍, ഡിവിഷന്‍ കൗണ്‍സിലര്‍ ബി.ഡി.അരുണ്‍ കുമാര്‍, കൗണ്‍സിലര്‍മാരായ വി.യു. ജോയി , ആലീസ് സിസില്‍,ടീ ബോര്‍ഡ് മെമ്പര്‍ ഇ.പി.ശിവദാസന്‍ മാസ്റ്റര്‍, മര്‍ച്ചന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി പി.വി. മഹേഷ്,വ്യാപാരി വ്യവസായ സമിതി യൂണിറ്റ് പ്രസിഡന്റ് എ.വി.മാത്യു, മാനന്തവാടി പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് അബ്ദുള്ള പള്ളിയാല്‍ സെക്രട്ടറി പടയന്‍ ലത്തീഫ്, സി.ഒ.എ ജില്ലാ സെക്രട്ടറി അഷ്‌റഫ് പൂക്കയില്‍ , മാനന്തവാടി മേഖല സെക്രട്ടറി വിജിത്ത് വെള്ളമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *