May 17, 2026

കണിയാമ്പറ്റ പഞ്ചായത്ത് ഓഫീസിലേക്ക് ഡിവൈഎഫ്ഐ മാർച്ച് സംഘടിപ്പിച്ചു

0
IMG_20220918_105016.jpg
By ന്യൂസ് വയനാട് ബ്യൂറോ
കണിയാമ്പറ്റ: കണിയാമ്പറ്റ പഞ്ചായത്തിൽ യുഡിഎഫ് ഭരണസമിതി നടത്തി വരുന്ന അഴിമതിയിലും കെടുകാര്യസ്ഥതയിലും പ്രതിക്ഷേധിച്ച് ഡിവൈഎഫ്ഐ കണിയാമ്പറ്റ കരണി മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.
കണിയാമ്പറ്റയിൽ 45 ലക്ഷം മുടക്കി നിർമ്മിച്ച എസ്ടി തൊഴിൽ പരിശീലന കേന്ദ്രം മലിന്യം നിക്ഷേപിക്കുന്ന കേന്ദ്രമാക്കി മാറ്റിയത് ഉൾപ്പടെ പഞ്ചായത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ, ആംബുലൻസ് വാങ്ങിയതിലെയും ഡ്രൈവർ നിയമനത്തിലെയും അഴിമതി, സ്‌റ്റേഡിയം യാഥാർത്ഥ്യമാക്കാനുള്ള ഇടപെടൽ ഇല്ലായ്മ, പൊളിച്ചുമാറ്റിയ സാംസ്കാരിക നിലയം പുനസ്ഥാപിക്കാൻ ആവശ്യമായ ഇടപെടൽ നടത്തുന്നില്ല തുടങ്ങി വിവിധ വിഷയങ്ങളാണ് സമരത്തിൽ ഉയർത്തിക്കാണിച്ചത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *