June 5, 2023

പെൺകുട്ടിയെ തട്ടി കൊണ്ട് പോയ കേസ്സിൽ വയനാട് സ്വദേശികൾ അറസ്റ്റിൽ

0
IMG_20220918_135955.jpg
കണ്ണൂർ: തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലെ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന കേസിൽ  വയനാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിലായി. മാനന്തവാടി തൊണ്ടർനാട് കോറോം സ്വദേശി കെ.സി. വിജേഷ് (22), പുൽപ്പള്ളി സ്വദേശി കെ.സി. മനോജ് (30) എന്നിവരാണ് പിടിയിലായത്. സെപ്റ്റംബർ 14ന് രാവിലെ സ്കൂളിലേക്ക് പോകാനായി വീട്ടിൽനിന്ന് ഇറങ്ങിയ പെൺകുട്ടി തിരിച്ചുവരാതിരുന്നതിനെ തുടർന്ന് മുത്തച്ഛൻ തളിപ്പറമ്പ് പൊലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നടത്തിയ.അന്വേഷണത്തിൽ പേരാവൂരിൽനിന്ന് പേരാവൂർ പൊലീസിന്റെ സഹായത്തോടെയാണ് ഇവർ തളിപ്പറമ്പ് പൊലീസിന്റെ പിടിയിലായത്.
കഴിഞ്ഞ 14ന് രാവിലെ എട്ടിന് പെൺകുട്ടിയെ വിജേഷ് കാറിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോകുംവഴി തളിപ്പറമ്പ് കപ്പാലത്ത് കാർ അപകടത്തിൽപെട്ടിരുന്നു.മാർക്കറ്റിൽ പലചരക്കുകച്ചവടം നടത്തുന്ന അബ്ദുൽ ലത്തീഫിനെ ഇടിച്ച കാർ ഉപേക്ഷിച്ച് മനോജിന്റെ സഹായത്തോടെ വയനാട്ടിലെത്തിയെങ്കിലും ഇവരെ വിജേഷിന്റെ പിതാവ് സ്വീകരിച്ചില്ല. തുടർന്ന് തിരിച്ചുവരുന്നതിനിടയിലാണ് പേരാവൂരിൽ പിടിയിലായത്. ഇൻസ്റ്റഗ്രാം വഴിയാണ് വിജേഷ് പെൺകുട്ടിയെ  പരിചയപ്പെട്ടത്. യുവാക്കളുടെ പേരിൽ പോക്സോ കേസെടുത്തു.
AdAd Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *