July 17, 2026

കമ്പളക്കാട് കടയിൽ നിന്ന് ലഹരി വസ്തുക്കൾ പിടികൂടി

0
IMG_20220918_162914.jpg
By ന്യൂസ് വയനാട് ബ്യൂറോ
കമ്പളക്കാട് : കമ്പളക്കാട് വ്യാപാര സ്ഥാപനത്തിൽ എക്സൈസ് നടത്തിയ റെയ്ഡിൽ ലഹരി ഉൽപ്പന്നങ്ങൾ പിടികൂടി.  
വയനാട് എക്സൈസ് ഡെപ്യൂട്ടി കമ്മീഷണററുടെ നിർദേശത്തെ തുടർന്ന് കൽപ്പറ്റ റെയിഞ്ച് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ റെയിഡിലാണ് കമ്പളക്കാട് കോംപ്ലക്സ് റോഡിലെ ബിസ്മി സ്റ്റോറിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്. 780 ഹാൻസ്, 102 കൂൾ ലിപ് എന്നിവയാണ് സംഘം പിടികൂടിയത്. സംഭവത്തിൽ കടയുടമ അഷ്റഫ് അട്ടശേരിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. വിദ്യാഭ്യാസ സ്ഥാപനത്തിന് സമീപം ലഹരി ഉൽപ്പന്നങ്ങൾ വിറ്റത് ചൂണ്ടിക്കാട്ടി കടയുടെ ലൈസൻസ് റദ്ധാക്കാൻ കണിയാമ്പറ്റ പഞ്ചായത്തിന് എക്സൈസ് നിർദേശം നൽകിയിട്ടുണ്ട്. റെയിഞ്ച് ഇൻസ്പെക്ടർ ബാബുരാജ്, പ്രിവന്റീവ് ഓഫിസർമാരായ കൃഷ്ണൻ കുട്ടി, വി.നടന്നത്.കെ ചന്തു , ബിന്ദു എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *