കുടുംബശ്രീ സുദൃഢം ക്യാംപയിൻ
കൽപ്പറ്റ : കുടുംബശ്രീയില്‍ അംഗമാവാൻ ഇപ്പോൾ സുവർണ്ണവസരം
കൽപ്പറ്റ കുടുംബശ്രീയില്‍ ഇനിയും അംഗമല്ലാത്തവർക്ക് കുടുംബശ്രീയില്‍ അംഗമാവാൻ ഇപ്പോൾ സുവർണ്ണാവസരം . കുടുംബശ്രീ ആവിഷ്കരിച്ച് നടപ്പാക്കുന്ന സുദൃഢം സാമൂഹ്യ ഉൽചേർക്കൽ ക്യാമ്പയിനുമായി ബന്ധപെട്ട് എല്ലാ സി.ഡി.എസ്.കളിലും പുതിയ അയൽക്കൂട്ടങ്ങള്‍ രൂപീകരിക്കുകയും സാമൂഹ്യമായി ഒറ്റപെട്ട് ജീവിക്കുന്ന ആളുകളെ ഉൾചേർക്കാനുമാണ് ക്യാമ്പയിൻ ലക്ഷ്യമിടുന്നത്.
വയോജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകളും, അയൽകൂട്ട അംഗങ്ങൾക്ക് ഇൻഷൂറൻസ്
എൻട്രോൽമെൻ്റ് മേളകളൾ സംഘടിപ്പിക്കാനും, കുടുംബശ്രീ അയൽകൂട്ടങ്ങളുടെ കണക്കെഴുത്ത് പരിശീലനങ്ങൾ സംഘടിപ്പിക്കാനും ഈ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഇങ്ങനെ ഉൾ ചേർക്കുന്നവരുടെ
വിവരങ്ങള്‍ ദേശീയ ഉപജീവന മിഷൻ്റെ പോർട്ടലിൽ ചേർക്കാനും തീരുമാനിച്ചിട്ടുണ്ട്.
ക്യാമ്പയിന് പ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിനായി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്ററുടെ നേതൃത്വത്തിൽ ജില്ലാതല കൂടിയാലോചന യോഗം ചേർന്നു.
യോഗത്തില്‍ കുടുംബശ്രീ ജില്ല മിഷൻ കോർഡിനേറ്റർ ബാലസുബ്രമണ്യന് പികെ, അസിസ്റ്റൻ്റ് ,ജില്ല മിഷന് കോര്ഡി്നേറ്റർ വാസു പ്രദീപ് , ജില്ല പ്രോഗ്രാം മാനേജർമാർ ,എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളില്‍ സിഡിഎസ് , എഡിഎസ് മീറ്റിംഗ് വിളിച്ച് ചേർത്ത് ക്യാംപയിന് നടത്താനാണ് ഉദ്ദേശിക്കുന്നത്. സെപ്റ്റംബര്‍ 30ന് മുമ്പായി ക്യാംപയിന് പൂർത്തീകരിച്ച് റിപ്പോർട്ടിങ്ങ് സംസ്ഥാന മിഷൻ കൈമാറുമെന്ന് ജില്ലാ മിഷൻ കോർഡിനേറ്റർ അറിയിച്ചു.






Leave a Reply