June 13, 2026

ബൈക്ക് കത്തിച്ച കേസിലെ മുഖ്യ പ്രതി പിടിയിൽ

0
IMG-20220919-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
വൈത്തിരി :വൈത്തിരി സ്വദേശിയായ സാജൻ കെ സിയുടെ ബൈക്ക് മോഷ്ടിച്ച് അഗ്നികിരയാക്കിയ പ്രതിയെ വൈത്തിരി പോലീസ് പിടികൂടി. ഈ മാസം പതിനാലാം തീയതി ആയിരുന്നു കേസിനാസ്പദമായ സംഭവം. വൈത്തിരി കരിമ്പൻ കണ്ടി പ്രദേശത്ത് കത്തി നശിച്ച നിലയിൽ കണ്ടെത്തിയ ബൈക്കിനെക്കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മുഖ്യപ്രതി കോളിച്ചാൽ ഉകേരി വീട്ടിൽ ഷാനവാസ് (18) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്.. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. എസ് ഐ മാരായ പി സത്യൻ, സലീം, പോലീസ് ഉദ്യോഗസ്ഥരായ രാകേഷ് കൃഷ്ണൻ താഹിർ, ആഷ്ലിൻ, റഷീദ്, വിനീഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *