October 3, 2022

വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ കടകളിൽ പരിശോധന നടത്തി

IMG-20220920-WA00122.jpg

വൈത്തിരി :വൈത്തിരി പോലീസ് സ്റ്റേഷൻ പരിധിയിലെ സ്കൂളുകളിലെ പരിസരങ്ങളിലും ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങളിലും പരിശോധന നടത്തി. സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടിയായ ഉണർവ് പദ്ധതിയുടെ ഭാഗമായി ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന തടയുന്നതിനായും ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുന്നതിനായും വൈത്തിരി പോലീസ് എസ് ഐ പി സത്യന്റെ നേതൃത്വത്തിൽ പരിശോധനകൾ നടത്തി.വയനാട് ജില്ലാ കെ 9 സ്ക്വാഡിലെ സുൽത്താന എന്ന നാർക്കോട്ടിക്ക് സ്നിഫർ ഡോഗ് ,ഹാന്റ്മാരായ ചാൾസ് ,രജിത്ത് കേശവറാം , വൈത്തിരി പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർമാരായ രാകേഷ് കൃഷ്ണൻ , റഫീഖ്, ഷിബു എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
AdAdAd Ad

Leave a Reply

Leave a Reply

Your email address will not be published.