പി എഫ് ഐ ഹര്‍ത്താൽ : ജില്ലയില്‍ നാല് കേസുകള്‍ 22 പേരെ അറസ്റ്റ് ചെയ്തു; 19 പേരെ മുന്‍കരുതല്‍ പ്രകാരം അറസ്റ്റ് ചെയ്തു

കൽപ്പറ്റ : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ സംസ്ഥാനത്തുടനീളം പ്രഖ്യാപിച്ച ഹര്‍ത്താലുമായി ബന്ധപ്പെട്ട ആക്രമസംഭവങ്ങളില്‍ ജില്ലയില്‍ ഇതുവരെ നാല് കേസ് രജിസ്റ്റര്‍ ചെയ്യുകയും 22 പേരെ അറസ്റ്റ് ചെയ്തിട്ടുള്ളതുമാണ്. വെള്ളമുണ്ട, പനമരം, ബത്തേരി എന്നീ പോലീസ് സ്റ്റേഷനുകളിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. വെള്ളമുണ്ട(7), പനമരം(3), ബത്തേരി(12) പ്രകാരം പി എഫ് ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അക്രമം വ്യാപിക്കാതെ ഇരിക്കുവാന്‍ വേണ്ടി 19 പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്‍ഡ്യ പ്രവര്‍ത്തകരെ മുന്‍കരുതല്‍ പ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. തലപ്പുഴ(8), പനമരം (4), വെള്ളമുണ്ട(4),മാനന്തവാടി(3) എന്നീ പോലീസ് സ്റ്റേഷനുകളിലാണ് മുന്‍കരുതല്‍ അറസ്റ്റ് നടത്തിയിട്ടുള്ളത്. ഹര്‍ത്താലിന്‍റെ മറവില്‍ അക്രമം നടത്തുകയും പൊതുമുതലുകളും/സ്വകാര്യ സ്വത്തുക്കളും മറ്റും നശിപ്പിച്ചവര്‍ക്കെതിരെ തുടര്‍ന്നും ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, ഈ കാര്യത്തിന് എല്ലാ സബ്ബ് ഡിവിഷന്‍ ഡി.വൈ.എസ്.പി മാര്‍ക്കും, എസ് എച്ച് ഒ മാര്‍ക്കും നിര്‍ദ്ദേശം നല്കിയതായും ജില്ലാ പോലീസ് മേധാവി ആര്‍. ആനന്ദ്. ഐപിഎസ് അറിയിച്ചു.



Leave a Reply