നന്മ കൽപ്പറ്റ യൂണിറ്റ് ഉദ്ഘാടനം നടന്നു

കൽപ്പറ്റ : മലയാള കലാകാരൻമാരുടെ ദേശീയ സംഘടന 'നന്മ'യുടെ കൽപ്പറ്റ യൂണിറ്റ് ഉദ്ഘാടനം ജില്ല പ്രസിഡൻറ് കെ.വി.സ്റ്റാനി മാനന്തവാടി നിർവഹിച്ചു.ജില്ല ട്രഷറർ എസ്.ചിത്രകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി പ്രമോദ് എ വൺ സംഘടന വിശദീകരണം നടത്തി. സർഗ്ഗ വനിത ജില്ല പ്രസിഡൻ്റ് വിശാലാക്ഷി ചന്ദ്രൻ,വൈസ് പ്രസിഡന്റ് ശശി താഴത്തുവയൽ, എക്സിക്യൂട്ടീവ് അംഗം സുലോചന രാമകൃഷ്ണൻ,കൃഷ്ണമണി,കെ.പി.ഷാനവാസ് എന്നിവർ പ്രസംഗിച്ചു. യൂണിറ്റ് ഭാരവാഹികൾ: പ്രസിഡൻ്റ്: പി.സി.മൊയ്തു സെക്രട്ടറി: ശ്രീജിത്.വി.എസ്. വൈസ് പ്രസിഡണ്ടുമാർ: ഷേർളി ജോസ്, സുധീഷ് .എം.ജി. ജോയിൻ്റ് സെക്രട്ടറിമാർ: നാണു.കെ. ആതിര എൻ.എസ്, ട്രഷറർ:ഇർഷാദ് കെ.



Leave a Reply