May 18, 2026

വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ ബത്തേരി മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു

0
IMG_20220925_104208.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി : വയനാട് മെഡിക്കൽ കോളേജ് ആക്ഷൻ കമ്മിറ്റിയുടെ ബത്തേരി മുനിസിപ്പൽ കമ്മിറ്റി രൂപീകരിച്ചു.ബത്തേരി വ്യാപാരഭവനിൽ ചേർന്ന യോഗത്തിൽ ,സി.കെ മുസ്തഫ അധ്യക്ഷത വഹിച്ചു.ആക്ഷൻകമ്മിറ്റി ജോയിൻറ് കൺവീനർ ജോബിൻ ജോസ് പാറപ്പുറം യോഗത്തിന് സ്വാഗതം ആശംസിച്ചു.ആക്ഷൻ കമ്മിറ്റി ട്രഷറർ വി.പി ഷുക്കൂർ യോഗം ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ഗഫൂർ വെണ്ണിയോട് മുഖ്യപ്രഭാഷണം നടത്തി.ജോയിൻറ് കൺവീനർ ബഷീർ മുളപറമ്പത്ത്,മുനിസിപ്പൽ കൗൺസിലർമാരായ പി സംഷാദ്,ഷൗക്കത്ത് കള്ളിക്കൂടൻ,വിവിധ സംഘടന ഭാരവാഹികളായ എം.കെ ഇന്ദ്രജിത്ത്,സമദ് കണ്ണിയൻ,ലക്ഷ്മൺദാസ്,പി.വൈ മത്തായി തുടങ്ങിയവർ സംസാരിച്ചു.ആക്ഷൻ കമ്മിറ്റിയുടെ ജില്ലാ വാഹന പ്രചരണജാഥക്ക് സെപ്റ്റംബർ 26 ന് ഉച്ചക്ക് 12.30ന് ബത്തേരിയിൽ സ്വീകരണം നൽകാനും ഒക്ടോബർ രണ്ട്  മുതൽ കലക്ടറേറ്റ് പടിക്കൽ നടത്തുന്ന സത്യാഗ്രഹസമരത്തിൽ സജീവമായി പങ്കെടുക്കാനും യോഗം തീരുമാനിച്ചു.
ബത്തേരി മുനിസിപ്പൽ കമ്മിറ്റി ഭാരവാഹികളായി,
ചെയർമാൻ സംഷാദ് പി വൈസ് ചെയർമാൻമാർ സി.കെ മുസ്തഫ, ജിനു കോളിയാടി, ഷൗക്കത്ത് കള്ളിക്കൂടൻ,സാജൻ പി.ഐ, ഇ.പി.എം ഇസ്മായിൽ കൺവീനർ, വിനോദ് അണിമംഗലത്ത്
ജോയിൻറ് കൺവീനർമാർ ഷബീർ കരടിപ്പാറ,രാജൻ തോമസ്,അബ്ദുൾ റഷീദ്, ജാഫർ ദാരിമി,പ്രതീഷ് കെ.വി ട്രഷററായി കെ.ലക്ഷ്മൺ ദാസിനേയും തിരഞ്ഞടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *