August 9, 2026

അമൃത ആശുപത്രിയിൽ പൊതിച്ചോറുകൾ വിതരണം ചെയ്ത് മുണ്ടേരി വിഎച്ച്എസ്ഇ എൻഎസ്എസ് യൂണിറ്റ്

0
IMG_20220925_110530.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : എൻഎസ്എസ് ദിനാചരണത്തിന്റെ ഭാഗമായി  അമൃത ആശുപത്രിയിലെ രോഗികൾക്ക്  ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ കൽപ്പറ്റ,  വി എച്ച് എസ് ഇ വിഭാഗം എൻഎസ്എസ് വിദ്യാർത്ഥികൾ  പൊതിച്ചോറുകൾ വിതരണംചെയ്തു.  ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ ഇൻ ചാർജ്  ഡോക്ടർ അജീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.  എൻഎസ്എസ് യൂണിറ്റ് ആശുപത്രിയിലേക്ക് നൽകിയ  അടുക്കള കലണ്ടർ  ശ്രീമതി ശോഭ രാഘവൻ പ്രകാശനം ചെയ്തു.  രാവിലെ സ്കൂളിൽ  പ്രത്യേക അസംബ്ലി ചേർന്ന് വോളണ്ടിയേഴ്സ് നടത്തിയ എൻഎസ്എസ് ദിന  പ്രതിജ്ഞയോടെ പരിപാടികൾക്ക് തുടക്കമായി.  പ്രിൻസിപ്പാൾ  സിന്ധു എം കെ, പ്രോഗ്രാം ഓഫീസർ ശ്രീജിത്ത് വാകേരി,  മുജീബ് വി,  നിമിഷ കെ.കെ.,  പ്രസന്നകുമാരി നായർ, സി.ടി.രാഖി, അൻഷാദ് ഷറീഫ് ഇ.കെ, അഞ്ചു കൃഷ്ണ വി.യു, ആശ പി.എം.,  ആഷ്‌ലിൻ ലിസ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *