April 27, 2024

ജില്ലാ പ്രസിഡണ്ടിൻ്റെ അറസ്റ്റ്: പോപുലർ ഫ്രണ്ട് ഡിവൈഎസ്‌പി ഓഫീസ് മാർച്ച് നടത്തി, പ്രതിഷേധിച്ചവരെ അറസ്റ്റു ചയ്തു നീക്കി

0
Img 20220925 155229.jpg
മാനന്തവാടി : പോപുലർ ഫ്രണ്ട് വയനാട് ജില്ലാ പ്രസിഡൻ്റ് എസ് മുനീറിനെയും സംഘടന പ്രവർത്തകരെയും അന്യായമായി അറസ്റ്റ് ചെയ്ത പോലീസ് നടപടിയിൽ  പ്രതിഷേധിച്ചുകൊണ്ട്  പോപുലർ ഫ്രണ്ട് ജില്ലാ കമ്മിറ്റി  ഡിവൈഎസ്‌പി ഓഫീസ് മാർച്ച് സംഘടിപ്പിച്ചു . 
സംസ്ഥന വ്യാപകമായി സംഘടന നടത്തിയ ഹർത്താലുമായി ബന്ധപ്പെട്ടാണ് അറസ്റ്റ് ചെയ്തതെന്നാണ് പോലീസ് ഭാഷ്യം.  പോപുലർ ഫ്രണ്ടിനെതിരെ  നടക്കുന്ന ഭരണകൂട ഗൂഢാലോചനയുടെ ഭാഗമാണ് എന്ന് പോപുലർ ഫ്രണ്ട് ആരോപിച്ചു . ഹർത്താലുമായ് ബന്ധപ്പെട്ട സംഭവങ്ങളിൽ സംഘടനക്കോ ഭാരവാഹികൾക്കോ യാതൊരു ബന്ധവുമില്ല എന്ന് സംഘടന ഭാരവാഹികൾ അറീച്ചു.. തീർത്തും സമാധാനപരമായ പ്രതിഷേധം അക്രമാസക്തമെന്ന തരത്തിൽ പൊതുസമൂഹത്തിനിടയിൽ തെറ്റിദ്ധരിപ്പിക്കുന്നതിൽ ചില തൽപ്പരകക്ഷികളുടെ ബാഹ്യ ഇടപെടലുകൾ ഉണ്ടായിട്ടുണ്ട് എന്നും കൂട്ടിച്ചചേർത്തു . 
മാനന്തവാടി ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച പ്രതിഷേധം ബസ്റ്റാന്റ് പരിസരത്തിലൂടെ ഡി വൈ എസ് പി  ഓഫീസിൽ സമാപിച്ചു.പ്രതിഷേധത്തിൽ പങ്കെടുത്ത പ്രവർത്തകരെ അറസ്റ്റു ചയ്തു നീക്കി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *