March 29, 2024

വിദ്യാഭ്യാസ ആനുകൂല്യം; അപേക്ഷ ക്ഷണിച്ചു

0
Gridart 20220518 1659499262.jpg
 കൽപ്പറ്റ : കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമുഹ്യ സുരക്ഷാ ബോര്‍ഡ് അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2022-23 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എല്‍.സി പാസ്സായതിന് ശേഷം കേരള സര്‍ക്കാരിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ റഗുലര്‍ കോഴ്സിന് ഉപരിപഠനം നടത്തുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ നിര്‍ദ്ദിഷ്ട അപേക്ഷാ ഫോറത്തില്‍ ഒക്ടോബര്‍ 30-ന് മുമ്പായോ കോഴ്സിന് ചേര്‍ന്ന് 45 ദിവസത്തിനകമോ ബോര്‍ഡിന്റെ ബന്ധപ്പെട്ട ജില്ലാ എക്സിക്യൂട്ടീവ് ഓഫീസറിന് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ വിദ്യാര്‍ത്ഥി/വിദ്യാര്‍ത്ഥിനി ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപന മേലാധികാരി സാക്ഷ്യപ്പെടുത്തിയിരിക്കണം. അപേക്ഷയോടൊപ്പം അംഗത്തിന്റെ അംഗത്വ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്സ്ബുക്ക് എന്നിവയുടെ പകര്‍പ്പ്,വിദ്യാഭ്യാസ സ്ഥാപന മേലാധികാരിയുടെ സാക്ഷ്യപത്രം എന്നിവ ഹാജരാക്കണം.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *