വയോജന വാരാചരണം ഒക്ടോബർ ഒന്നിന് തുടങ്ങും

കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന വയോജന വാരാചരണം ഒക്ടോബർ ഒന്നിന് തുടങ്ങും. വയനാട് ജില്ലാതല ഉദ്ഘാടനം കൽപ്പറ്റയിൽ നടത്തുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒക്ടോബർ ഒന്നിന് കൽപ്പറ്റ എച്ച്.ഐ. എം. യു.പി.സ്കുളിന് സമീപം രാവിലെ 10 മണിക്ക് കൽപ്പറ്റ എം.എൽ.എ. ടി – സിദ്ദീഖ് ഉദ്ഘാടനം നിർവ്വഹിക്കും. കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ പ്രസിഡണ്ട് കെ.വി. മാത്യു മാസ്റ്റർ അധ്യക്ഷത വഹിക്കും. ശുചീകരണ പ്രവർത്തനങ്ങൾ, വയോജന കുടുംബ സംഗമം, പാലിയേറ്റീവ് പ്രവർത്തനം, അവകാശ സംരക്ഷണ ദിനം, മെമ്പർഷിപ്പ് ക്യാമ്പയിൻ, മെഡിക്കൽ ക്യാമ്പ് , ആരോഗ്യ സെമിനാർ, വയോജന ശബ്ദം മാസിക പ്രചരണം തുടങ്ങിയവ വാരാചരണത്തിൻ്റെ ഭാഗമായി യൂണീറ്റുകളിൽ നടക്കും.
ഒക്ടോബർ 7-ന് മീനങ്ങാടിയിൽ സമാപന സമ്മേളനം മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ. വിനയൻ ഉദ്ഘാടനം ചെയ്യുമെന്നും ഭാരവാഹികൾ പറഞ്ഞു.
സംസ്ഥാന വൈസ് പ്രസിഡണ്ട് എ.പി.വാസുദേവൻ നായർ, ജില്ലാ പ്രസിഡണ്ട് കെ.വി.മാത്യു മാസ്റ്റർ, ജില്ലാ വൈസ് പ്രസിഡണ്ട് കെ.ശശിധരൻ, ജില്ലാ സെക്രട്ടറി ടി.വി.രാജൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.



Leave a Reply