April 20, 2024

ലഹരി വിൽപനയും ഉപയോഗവും തടയാൻ നിയമ നിർമ്മാണം നടത്തണം : ആം ആദ്മി പാർട്ടി

0
Img 20220927 175814.jpg
കൽപ്പറ്റ: സംസ്ഥാനത്ത് വർധിച്ച് വരുന്ന ലഹരി വസ്തുക്കളുടെ ഉപയോഗവും, അതിന്റെ വില്പനയും തടയാൻ ശക്തമായ നിയമം കൊണ്ട് വരണം. ലഹരി ഉപയോഗം കാരണം ഭാവി തലമുറയെ കുറിച്ച് ഒരുപാട് ആശങ്കകൾ  നിലനിൽക്കുന്ന സാഹചര്യത്തിൽ  ഈ വിഷയം ഗൗരവമായി പരിഗണിച്ച്  പരിഹാരം കണ്ടെത്താൻ നമ്മുടെ സർക്കാരിന്  ബാധ്യതയുണ്ട്.
നിലവിൽ ലഹരി വിൽപനക്കിടെ ഒരാൾ  പിടിക്കപ്പെട്ടാൽ അയാൾക്കു നാമമാത്രമായ ശിക്ഷയെ ലഭിക്കുന്നുള്ളൂ. ഒരാളെ അറസ്റ്റ് ചെയ്യുന്നതോടൊപ്പം  ആ ലഹരിവസ്തുവിന്റെ  ഉത്ഭവ കേന്ദ്രം കണ്ടെത്തി പരിഹാരം കാണേണ്ട സംവിധാനം നമ്മുടെ നാട്ടിൽ കാര്യക്ഷമമല്ല. ലഹരിയുടെ ലഭ്യത കുറച്ച് കൊണ്ടല്ലാതെ ഉപയോഗം കുറക്കാൻ സാധ്യമല്ല. ബോധവത്കരണം കൊണ്ട് മാത്രം ലഹരി എന്ന ഭീകരമായ അവസ്ഥയെ ഇല്ലാതാക്കാൻ സാധിക്കില്ല. 
ആം ആദ്മി പാർട്ടി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ലഹരി ഉപയോഗവും, വിൽപനയും തടയാൻ നിയമസഭയിൽ  ശക്തമായ നിയമ നിർമ്മാണം നടത്തണമെന്ന്  ആവശ്യപ്പെട്ട് കൊണ്ട്  ഇടപെടാൻ വയനാട് ജില്ലയിലെ മൂന്ന് എം.എൽ.എ.  മാർക്കും  മണ്ഡലം സെക്രട്ടറി റഫീക്ക് കമ്പളക്കാടിന്റെ നേതൃത്വത്തിൽ നിവേദനം നൽകും. യോഗത്തിൽ ജില്ലാ സെക്രട്ടറി സൽമാൻ റിപ്പൺ, അബ്ദുൽ റസാഖ് കൽപ്പറ്റ, ഡോ.എ.ടി. സുരേഷ്  മുണ്ടേരി എന്നിവർ  സംസാരിച്ചു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *