April 26, 2024

ഫോട്ടോ ജേര്‍ണലിസ്റ്റ് ഷെമീര്‍ ഊര്‍പ്പള്ളിയുടെ ‘ആര്‍മി കോളിംഗ്’ പുസ്തകം ലൈബ്രറികള്‍ക്ക് കൈമാറി

0
Img 20220927 175229.jpg
കല്‍പ്പറ്റ: ഫോട്ടോ ജേര്‍ണലിസ്റ്റ് ഷെമീര്‍ ഊര്‍പ്പള്ളിയുടെ 'ആര്‍മി കോളിംഗ്' പുസ്തകം ജില്ലയിലെ ലൈബ്രറികള്‍ക്ക് കൈമാറുന്ന ചടങ്ങ് വയനാട് പ്രസ്സ് ക്ലബ്ബില്‍ വെച്ച് നടന്നു. സുബേദാര്‍ മേജര്‍ എച്ച് വിജയന്‍ ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി കെ സുധീറിന് പുസ്തകം നല്‍കി ആദ്യ വിതരണം നിര്‍വഹിച്ചു. പൊതുസമൂഹത്തിന് ആര്‍മിയെ വ്യക്തമായി പരിചയപ്പെടുത്തിക്കൊണ്ടും പുതുതലമുറക്ക് ഇന്ത്യന്‍ ആര്‍മിയില്‍ ചേരാനാവശ്യവുമായ രീതിയില്‍ റിക്രൂട്ട്‌മെന്റ് ട്രൈനിംഗ് വിവരണങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ളതുമാണ് ആര്‍മി കോളിംഗ് എന്ന പുസ്തകം. സിറാജ് കണ്ണൂര്‍ ഫോട്ടാഗ്രാഫറാണ് ഷെമീര്‍ ഊര്‍പ്പള്ളി.
കേരളത്തിലെ ലൈബ്രറികള്‍ക്ക് സൗജന്യമായാണ് പുസ്തകം വിതരണം ചെയ്യുന്നത്. കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ പുസ്തക വിതരണം പൂര്‍ത്തിയാക്കി.   ലൈബ്രറികൾക്ക് പുറമെ കോപ്പികള്‍  എന്‍ എസ് എസ്, എസ് പി സി, എന്‍ സി സി യൂനിറ്റുകള്‍ക്കും വായനശാലകള്‍ക്കുമായി സൗജന്യമായി പുസ്തകത്തിന്റെ രണ്ടായിരത്തില്‍പ്പരം കോപ്പികള്‍ വിതരണം ചെയ്യുകയും ചെയ്തു. പുസ്തകത്തിന്റെ ആദ്യ പതിപ്പ് സിനിമ നടനും  പത്മശ്രി ലഫ്.കേണൽ മോഹന്‍ലാല്‍ 122 ടിഎ ബെറ്റാലിയന്‍ സെക്കന്റ് കമാന്റിംഗ് ഓഫീസര്‍ ലഫ്.കേണല്‍ ഗുര്‍മീത് സിംഗിന് നല്‍കിയാണ് പ്രകാശനം ചെയ്തത്. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, കേന്ദ്ര മന്ത്രിമാര്‍, ആര്‍മി, പോലീസ് സേനകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവരുടേതുള്‍പ്പെടെയുള്ള സന്ദേശവും ഉള്ളടക്കം ചെയ്താണ് എന്ന പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. മലയാളത്തില്‍ തയ്യാറാക്കിയ പ്രസ്തുത പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ തയ്യാറാക്കിയത് സിനിത ആദിരാജയാണ്. ചടങ്ങില്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് എ എസ് ഗിരീഷ് അധ്യക്ഷത വഹിച്ചു. ടി കെ എ ഖാദര്‍, എൻ സുലൈമാൻ പ്രസ് ക്ലബ് സെക്രട്ടറി നിസാം കെ അബ്ദുള്ള ഷെമീർ ഊർപ്പള്ളി എന്നിവര്‍ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *