ക്ലീൻ പാസേജ് മിഷനുമായി അൽഫോൺസാ കോളേജ്

ബത്തേരി: കേരള സർക്കാരിന്റെ ടൂറിസം വകുപ്പിന്റെ ക്ലീൻ പാസേജ് മിഷനുമായി സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജിലെ ടൂറിസം വിഭാഗം സഹകരിച്ച് എടയ്ക്കൽ ഗുഹാ പരിസര ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. കോളേജിലെ ടൂറിസം വിഭാഗം വിദ്യാർത്ഥികളും അധ്യാപകരും പങ്കാളികളായി. ഗുഹാ കവാടത്തിൽ കോളേജിന്റെ വക വേയ്സ്റ്റ് ബിന്നും സ്ഥാപിച്ചു. വകുപ്പ് മേധാവി പ്രവീണ പ്രേമൻ, ഡെസ്റ്റിനേഷൻ മാനേജർ പ്രവീൺ പിപി, വ്യാപാര വ്യവസായ സമിതി എടയ്ക്കൽ യൂണിറ്റ് പ്രസിഡന്റ് ഉത്തമൻഎന്നിവർ നേതൃത്വം നൽകി.



Leave a Reply