ആവേശമായി കര്‍ളാട് കയാക്കിങ്

കര്‍ളാട്:ലോക ടൂറിസം വാരാചരണത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കയാക്കിങ് ചലഞ്ച് കര്‍ളാടിന് ആവേശമായി. നിരവധി പേരാണ് കയാക്കിങ് മത്സരം കാണാന്‍ കര്‍ളാടിലേക്ക് എത്തിയത്. മത്സരത്തില്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ നിന്നായി പന്ത്രണ്ട് ടീമുകള്‍ പങ്കെടുത്തു. മാനന്തവാടിയില്‍ നിന്നുള്ള ദിലീപ്, കുഞ്ഞിരാമന്‍ സഖ്യം മത്സരത്തില്‍ ഒന്നാമതെത്തി. കാവുമന്ദത്തു നിന്നുള്ള സജി, സിബി സഖ്യം രണ്ടാമതും മഞ്ഞൂറയില്‍ നിന്നുള്ള വിഷ്ണു, മിഥുന്‍ ലാല്‍ സഖ്യം മൂന്നാം സ്ഥാനവും നേടി. അഭിലാഷ്, പ്രദീപ് സഖ്യം നാലാമതും ജിസ്മോന്‍ ജോസഫ്, മനു സഖ്യം അഞ്ചാമതായും ഫിനിഷ് ചെയ്തു.
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു മത്സരം ഉദ്ഘാടനം ചെയ്തു. ടൂറിസം വകുപ്പ് ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മുഹമ്മദ് സലിം അധ്യക്ഷത വഹിച്ചു. കേരള സ്പോര്‍ട്സ് കൗണ്‍സില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗം കെ. റഫീഖ് മുഖ്യാതിഥിയായി. കര്‍ളാട് തടാകം മാനേജര്‍ കെ.എന്‍. സുമാദേവി, ഡി.ടി.പി.സി മാനേജര്‍ രതീഷ് ബാബു, ഡി.ടി.പി.സി ജീവനക്കാരായ ലൂക്ക ഫ്രാന്‍സിസ്, ടി.ജെ. മാര്‍ട്ടിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.



Leave a Reply