July 16, 2026

ഗാന്ധി ജയന്തി വാരാഘോഷം; ഖാദിമേള ആരംഭിച്ചു

0
IMG-20220928-WA00762.jpg
By ന്യൂസ് വയനാട് ബ്യൂറോ
വെള്ളമുണ്ടഃ ഗാന്ധി ജയന്തി വാരാഘോഷത്തൊടനുബന്ധിച്ച്‌ ഖാദി ഗ്രാമ വ്യവസായ വകുപ്പിന്റെ ഡിബേറ്റ് വില്പന ആരംഭിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അങ്കണത്തിൽ ഒരുക്കിയ സ്റ്റാളിന്റെ ഉദ്‌ഘാടനം പ്രസിഡന്റ് സുധി രാധാകൃഷ്ണൻ നിർവഹിച്ചു.വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ആദ്യ വില്പന നിർവഹിച്ചു.
ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസർ ആയിഷ.എം അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീനത്ത് വൈശ്യൻ,ഷൈജു എബ്രഹാം തുടങ്ങിയവർ സംസാരിച്ചു.
ഗാന്ധിജയന്തി വരാഘോഷത്തിന്റെ ഭാഗമായി ഖാദിക്ക് 30% ഗവ.റിബേറ്റ് നാലാകുന്നുണ്ട്. എല്ലാ സർക്കാർ, അർദ്ധസർക്കാർ,ബാങ്ക് ജീവനക്കാരും ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവ് നിലവിലുണ്ട്.
മേളയിൽ കോട്ടൺ ഷർട്ടുകൾ, മുണ്ടുകൾ സാരികൾ, ബെഡ്ഷീറ്റുകൾ മറ്റ് ഖാദിഗ്രാമ വ്യവസായ ഉത്പന്നങ്ങൾ ആകർഷണീയ വിലയിൽ ലഭ്യമാണ്. ഖാദി തുണിത്തരങ്ങൾക്ക് ഒക്ടോബർ 12 വരെ റിബേറ്റ് ഉണ്ടായിരിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *