August 30, 2026

സന്തോഷ് ലിയോയുടെ ഗോത്രായനം ചിത്ര പ്രദർശനം അച്ചൂരിൽ

0
IMG-20220928-WA00742.jpg
By ന്യൂസ് വയനാട് ബ്യൂറോ
അച്ചൂർ : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ജി എച്ച് എസ് അച്ചൂരിൽ സന്തോഷ് ലിയോയുടെ ഗോത്രായനം ചിത്ര പ്രദർശനം നടന്നു. കേരളത്തിലെ അനുഷ്ഠാന കലാ രൂപമായ തിറയാട്ടത്തെ ആസ്പദമാക്കി 121 ചിത്രങ്ങളുടെ വിപുലമായ ശേഖരണമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രകൃതി സംരക്ഷണത്തിൽ അനുഷ്ഠാന കലകൾ വഹിക്കുന്ന പങ്കിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതായിരിന്നു പ്രസ്തുത പ്രദർശനം. പ്രദർശനം ഹെഡ് മാസ്റ്റർ കെ കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് രജനി പി എം, സ്റ്റാഫ് സെക്രട്ടറി രവികുമാർ ,വിദ്യാരംഗം കോർഡിനേറ്റർ ബിന്ദു കെ കെ തുടങ്ങിയവർ സംബന്ധിച്ചു. സന്തോഷ് ലിയോ ക്ലാസുകൾ നയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *