November 7, 2026

കേന്ദ്രസര്‍ക്കാരിന്റെ തൊളിലാളി വിരുദ്ധ നയങ്ങള്‍ അവസാനിപ്പിക്കണം- കെ .എസ്‌.കെ.ഇ.യു.

0
IMG_20220928_182829.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
കല്‍പ്പറ്റ: കേന്ദ്രസര്‍ക്കാരിന്റെ തൊളിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കണെമെന്ന് കേരള സ്റ്റേറ്റ് കുടുംബശ്രീ എംപ്ലോയീസ് യൂണിയന്‍-സിഐടിയു (കെഎസ്‌കെഇയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കല്‍പ്പറ്റ കെഎസ്ടിഎ ഹാളില്‍ ചേര്‍ന്ന സമ്മേളനം സിഐടിയു ജില്ലാ പ്രസിഡന്റ് പി വി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന തൊഴിലാളി വിരുദ്ധ നയങ്ങളെ ചെറുക്കുന്നതിന് യൂണിയന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ജില്ലാ പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തില്‍ സൂചിപ്പിച്ചു. ജില്ലാ സെക്രട്ടറിയായി ജയേഷ് വിയേയും പ്രസിഡന്റ് ആയി പി ആര്‍ നിര്‍മ്മലയേയും ട്രഷററായി അനു ശൈലേന്ദ്രനേയും സമ്മേളനം തിരഞ്ഞെടുത്തു. കെഎസ്‌കെഇയു സംസ്ഥാന സെക്രട്ടറി ഐ റെജുല, സംസ്ഥാന ജോയിന്റ് സെക്രട്ടറി ധീരജ് പി എം തുടങ്ങിയവര്‍ അഭിവാദ്യം ചെയ്തു സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *