November 7, 2026

കോൺഗ്രസ്‌ പ്രതിഷേധപ്രകടനം നടത്തി

0
IMG_20220928_182957.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി :കഴിഞ്ഞ ദിവസം നടന്ന ക്ഷീര സംഘം തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമ സംഭവങ്ങളിൽ കോൺഗ്രസ്‌ മീനങ്ങാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. നാൽപത്തിരണ്ടോളം വർഷത്തെ സൊസൈറ്റി തിരഞ്ഞെടുപ്പിനിടെ ആദ്യമായാണ് ഇത്ര ശക്തമായ പോരാട്ടം നടന്നത്. വോട്ടെണ്ണലിന്റെ അവസാന ഘട്ടത്തിൽ ചുരുങ്ങിയ വോട്ടുകൾക്ക് വിജയിച്ച ഇടതുപക്ഷ മുന്നണി എതിർ സ്ഥാനാർഥിയായ വിനീതിനെ അകാരണമായി മർദ്ധിക്കുകയാണ് ഉണ്ടായത്. സി പി എമ്മിന്റെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കുക, ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്യുക എന്നീ അവശ്യങ്ങൾ ഉയർത്തി നടത്തിയ പ്രതിഷേധപ്രകടനത്തിൽ, കെ പി സി സി മെമ്പർ കെ ഇ വിനയൻ, വി എം വിശ്വനാഥൻ,ബേബി വർഗീസ്, മനോജ്‌ ചന്ദനക്കാവ്,എൻ കെ ഏലിയാസ്, ഷിജു ടി പി  മനു ടി യു തുടങ്ങിയവർ നേതൃത്വം നൽകി.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *