June 26, 2026

മടക്കിമലയിൽ മെഡിക്കൽ കോളേജ്; എൽ. ജെ.ഡി . സമരരംഗത്തേക്ക് വരുമെന്ന സൂചന.

0
IMG_20220929_060605.jpg
By ന്യൂസ് വയനാട് ബ്യൂറോ
• സി.ഡി. സുനീഷ്
കൽപ്പറ്റ: വയനാട് മെഡിക്കൽ കോളേജ് മടക്കിമലയിൽ തന്നെ വരണമെന്ന ഭൂരിപക്ഷ അഭിപ്രായത്തിൻ്റെ പശ്ചാത്തലത്തിൽ 
ഇപ്പോൾ ഭരണപക്ഷത്തുള്ള എൽ .ജെ.ഡി.യും സമര രംഗത്തേക്ക് വരുമെന്ന് സൂചന. 
പാർട്ടിയുടെ അമരക്കാരൻ എം.വി. ശ്രേയാംസ്‌കുമാറിൻ്റെ കുടുംബ സ്വത്ത് വക ഭൂമിയാണ് മെഡിക്കൽ കോളജിന് നൽകിയത്. കെട്ടിട നിർമാണ പ്രവർത്തികൾ തുടരാനിരിക്കെയാണ് പാരിസ്ഥിതിക പ്രശ്നങ്ങൾ എന്നു പറഞ്ഞ് ഇവിടെ നിന്നും മാറ്റാൻ നീക്കം ആരംഭിച്ചത്. തറക്കല്ലിൽ ഒതുങ്ങിയ കോളജ് പിന്നീട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഇപ്പോൾ ബോയ്സ് ടൗണിലേക്ക് മെഡിക്കൽ കോളജ് നിർമാണ പ്രവർത്തി ആരംഭിക്കാനിരിക്കുകയാണ്. വയനാട്ട്കാർക്ക് ഉപകാരപ്പെടില്ലെന്ന സാഹചര്യത്തിൽ വൻ പ്രക്ഷോപമാണ് അടുത്ത കാലത്ത് നടന്നുകൊണ്ടിരിക്കുന്നത്. ജനകീയ വിഷയമാണെങ്കിലും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരമാകുമെന്ന് കരുതി ഭരണ പക്ഷത്തുള്ള പാർട്ടിയും ഘടകകക്ഷികളും സംഘടനകളും പ്രത്യക്ഷത്തിൽ മൗനത്തിലാണ്. എന്നാൽ ഇതിനെ മറികടന്നൊരു സമരത്തിലേക്കാണ് എൽ.ജെ.ഡി നീങ്ങുന്നത്.
 വൈകാതെ തന്നെ സമര രംഗത്ത് വരുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *