November 7, 2026

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

0
IMG-20220929-WA00102.jpg
Bureau Wayanad
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി: ലോക ടൂറിസം ദിനാചരണത്തിന്റെ ഭാഗമായി സുൽത്താൻ ബത്തേരി അൽഫോൺസാ ആർട്സ് ആന്റ് സയൻസ് കോളേജ് ടൂറിസം വിഭാഗം ജ്യോതിർഗമയ രക്തദാന പദ്ധതി, സുൽത്താൻ ബത്തേരി ബ്ലഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ രക്തദാന ക്യാമ്പും രക്തദാന ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. സുൽത്താൻ ബത്തേരി മുനിസിപ്പാലിറ്റി ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വച്ച് ജ്യോതിർഗമയ രക്തദാന പദ്ധതി കോഡിനേറ്റർ കെ.എം. ഷിനോജ്, കന്യാകുമാരി മുതൽ കാശ്മീർ വരെ രക്തദാന സന്ദേശവുമായി കാൽനടയായി സഞ്ചരിച്ച മെൽബിൻ ചീരാൽ എന്നിവരെ ആദരിച്ചു. കോളേജിലെ അധ്യാപകരും വിദ്യാർഥികളും രക്തദാനത്തിൽ പങ്കാളികളായി. കോളേജ് പ്രിൻസിപ്പൽ ഡോ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഫാ. ആന്റോ എടക്കളത്തൂർ, വകുപ്പ് മേധാവി പ്രവീണ പ്രേമൻ, കെഎം ഷിനോജ്, മെൽബിൻ ചീരാൽ എന്നിവർ സംസാരിച്ചു.
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *