March 19, 2024

മീനങ്ങാടിയിൽ കെ എസ്. ആർ. ടി. സി ബസും കാറും കൂട്ടി ഇടിച്ച് ഒരാൾ മരിച്ചു

0
Img 20220930 Wa00122.jpg
മീനങ്ങാടി: ഇന്നലെ രാത്രി മീനങ്ങാടി ചില്ലിംഗ് പ്ലാന്റിന് സമീപം കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് കാര്‍ യാത്രികനായ ഒരാള്‍ മരണപ്പെട്ടു . വരദൂര്‍ കോളിപ്പറ്റ കോളനിയിലെ പരേതനായ ശംഭുവിന്റെയും, മാധവിയുടെയും മകന്‍ രഞ്ജിത്ത് (36) ആണ് മരിച്ചത്. ബത്തേരിയില്‍ നിന്ന് കോതമംഗലത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര്‍ ദിശയില്‍ വന്ന കാറും തമ്മിലിടിച്ചാണ് അപകടമുണ്ടായത്.സഹയാത്രികനായ ബത്തേരി കരുവള്ളിക്കുന്ന് അജിയെ പരിക്കുകളോടെ മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.കെഎസ്ആര്‍ടിസി ബസ്സിലെ ഡ്രൈവര്‍ക്കും നിരവധി യാത്രക്കാര്‍ക്കും ഇടിയുടെ ആഘാതത്തില്‍ നിസാര പരി ക്കേറ്റിട്ടുണ്ട്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *