നാർക്കോട്ടിക് കുറ്റകൃത്യങ്ങൾക്കെതിരെ ശക്തമായ പ്രതിരോധമുയർത്തി എക്സൈസ് നടത്തിയത് 194 റെയ്ഡുകൾ

കൽപ്പറ്റ : ശക്തമായ പ്രതിരോധ നടപടികൾ ഉയർത്തി മയക്കുമരുന്ന് കടത്തിനെ ശക്തമായി പ്രതിരോധ കവചം തീർത്ത് എക്സൈസ് വകുപ്പ്.
സെപ്റ്റംബർ 16 മുതൽ എക്സൈസ് വകുപ്പ് നാർക്കോട്ടിക് കുറ്റകൃത്യങ്ങൾ തടയുന്നതിന് സ്പെഷ്യൽ എൻഫോഴ്സ്മെന്റ് ഡ്രൈവിൽ ലഹരി വസ്തുക്കളുമായി പിടികൂടുന്നവരുടെ എണ്ണത്തിൽ വർദ്ധന. വയനാട് ജില്ലയിലെ എല്ലാ എക്സൈസ് സർക്കിൾ, റെയിഞ്ച്, സ്ക്വാഡ് ഓഫിസുകളിലും കൽപ്പറ്റയിലുള്ള എക്സൈസ് ഡിവിഷൻ ഓഫിസിലും പ്രത്യേക കൺട്രോൾ തുറന്നിട്ടുണ്ട്. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമുകളിലേക്ക് വിളിച്ച് വിവരങ്ങൾ നൽകാവുന്നതാണ്. സ്പെഷ്യൽ ഡ്രൈവ് ആരംഭിച്ചതു മുതൽ ഇതുവരെ 194 റെയിഡുകൾ നടത്തിയിട്ടുള്ളതും അബ്കാരി കേസ്സുകൾ 26 എൻ. ഡി.പി.എസ് കേസ്സുകൾ 21 കോട് കേസ്സുകൾ 257 എന്നിങ്ങനെ കണ്ടെടുത്തിട്ടുള്ളതും അബ്കാരി കേസ്സുകളിൽ 17 പ്രതികളെയും എൻ.ഡി.പി.എസ്. കേസ്സുകളിൽ 23 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികൾ സ്വീകരിച്ചിട്ടുള്ളതുമാണ്. മേൽ കേസ്സുകളിലായി 339 15 ഗ്രാം എംഡി.എം.എ. 927 ഗ്രാം കഞ്ചാവ്. 1 ഗ്രാം ഹാഷിഷ് ഓയിൽ, 33 ഗ്രാം മെത്താഫെറ്റമിൻ, 17.5 കിലോഗ്രാം പുകയില ഉൽപ്പന്നങ്ങൾ 87 ലിറ്റർ വിദേശമദ്യം, 7.8 ലീറ്റർ ബിയർ, 16 ലിറ്റർ വാഷ്, 15 ലിറ്റർ കർണ്ണാടക വിദേശമദ്യം എന്നിവയും 11500 രൂപ തൊണ്ടി മണിയായും 51400 രൂപ പിഴയായും ഈടാക്കിയിട്ടുള്ളതാണ്. ഈ കാലയളവിൽ 2972 വാഹനങ്ങൾ പരിശോധന നടത്തിയിട്ടുള്ളതാണ്. ടി എൻഫോഴ്സുമന്റ് പ്രവർത്തനത്തിന്റെ ഭാഗമായി അതിർത്തി മേഖലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളിലും പ്രത്യേക പരിശോധകൾ നടത്തി വരുന്നതും നാർക്കോട്ടിക്ക് കുറ്റവാളികളുടെ ഡാറ്റ തയ്യാറാക്കി പ്രത്യേക നിരീക്ഷണം നടത്തിവരുന്നതാണ്. മേൽ എൻഫോഴ്സ് മെന്റ് പ്രവർത്തനത്തിന്റെ ഭാഗമായി പൊതുജനങ്ങൾക്ക് താഴെ പറയുന്ന എക്സൈസ് കൺട്രോൾ റൂമുകളിലേക്ക് രഹസ്യ വിവരങ്ങൾ വിളിച്ചറിയക്കാവുന്നതാണ്.
എക്സൈസ് ഡിവിഷൻ ഓഫിസ് വയനാട്
04936-288215
എക്സൈസ് സർക്കിൾ ഓഫിസ് കൽപ്പറ്റ
04936-208230
എക്സൈസ് റെയിഞ്ച് ഓഫിസ് കൽപ്പറ്റ 04936-202219
04936-248190
എക്സൈസ് സർക്കിൾ ഓഫിസ് സുബത്തേരി
എക്സൈസ് റെയിഞ്ച് ഓഫിസ് സു ബത്തേരി- 04936-227227 എക്സൈസ് സർക്കിൾ ഓഫിസ് മാനന്തവാടി- 04935-240012 എക്സൈസ് റെയിഞ്ച് ഓഫിസ് മാനന്തവാടി- 04935-293923 എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് വയനാട് മീനങ്ങാടി 04936 246180



Leave a Reply