April 23, 2024

കായിക ലഹരി ജീവിത ലഹരി ,: വിമുക്തി ഫുട്ബോൾ ടൂർണ്ണമെൻ്റ് ശ്രദ്ധേയമായി

0
Img 20220930 Wa00142.jpg
മാനന്തവാടി : മാനന്തവാടി ജനമൈത്രി എക്സൈസ് സ്ക്വാഡ് വിമുക്തി ലഹരിവർജ്ജന മിഷന്റെ ഭാഗമായി    യുവജനങ്ങൾക്കിടയിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗം കുറക്കുന്നതിനും ,കായിക ലഹരി ജീവിത ലഹരി” എന്ന സന്ദേശം യുവാക്കളിൽ എത്തിക്കുന്നതിനും, പ്രത്യേകിച്ചും  ഗോത്ര മേഖലയിലുള്ള യുവാക്കളെ ലഹരിയുടെ നീരാളിപിടുത്തത്തിൽ നിന്നും മോചിതരാക്കി കളിക്കളത്തിലേയ്ക്ക് തിരിച്ചു കൊണ്ടുവരുന്നതിനുമായി വള്ളിയൂർക്കാവ്  സോക്കർ സ്റ്റാർ ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബുമായി സഹകരിച്ച് വയനാട് ജില്ലയിലെ 14 ഗോത്ര വിഭാഗത്തിലെ ഫുട്ബോൾ ക്ലബുകളെ ഉൾപ്പെടുത്തിക്കൊണ്ട് വള്ളിയൂർക്കാവ് ഗ്രൗണ്ടിൽ വച്ച് സെപ്റ്റംബർ മാസം 28, 29 തീയതികളിലായി ഇലവൻസ് ഫുട്ബോൾ മത്സരം
സംഘടിപ്പിച്ചു.ടൂർണമെന്റിന്റെ ആദ്യദിനമായ സെപ്റ്റംബർ 28 ന്‌ സംഘടിപ്പിച്ച ഉദ്ഘാടന ചടങ്ങിൽ വാർഡ് മെമ്പർ സുനിൽകുമാർ അധ്യക്ഷത വഹിക്കുകയും ജനമൈത്രി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സനിൽ എസ് സ്വാഗതമാശംസിച്ച 
ചടങ്ങിൽ .വയനാട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഷാജി കെ എസ് ഉദ്ഘാടനം നിർവഹിച്ചു.
 അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ,ശശി കെ കായിക താരങ്ങൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ സെപ്റ്റംബർ 29 തീയതി സംഘടിപ്പിച്ചു. വാശിയേറിയ ടൂർണമെന്റിന്റെ ഫൈനലിൽ റിയൽ ക്ലബ്ബ് കമ്മനയും ഉദയ പനമരം ക്ലബ്ബും ഏറ്റുമുട്ടി . വാശിയേറിയ മത്സരത്തിൽ നിശ്ചിത സമയത്തും തുല്യത പാലിച്ചതിന് തുടർന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ പനമരം ഉദയാ ക്ലബ്ബ് വിമുക്തി ഫുട്ബോൾ ടൂർണ്ണമെൻറ് ജേതാക്കളായി. ഉദയ പനമരം ക്ലബ്ബിൻറെ ഫോർവേഡ് ശ്രീനാഥ് ടൂർണമെന്റിന്റെ താരമായി. സമാപന ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ജസ്റ്റിൻ ബേബി ഉത്ഘാടനം നിർവഹിച്ചു. 
 വിജയികൾക്ക് . ടോഫികൾ വിതരണം ചെയ്തു. ലഹരി മുക്ത സമൂഹത്തിനായി യുവാക്കൾ പ്രയത്നിക്കേണ്ടത് സമൂഹത്തിൻ്റെ ഉത്തരവാദിത്തമാണെന്ന്
ജസ്റ്റിൻ ബേബി പറഞ്ഞു. ഒന്നാം സ്ഥാനക്കാർക്ക് 5000 രൂപ ക്യാഷ് പ്രൈസും, രണ്ടാം സ്ഥാനക്കാർക്ക് 3000 രൂപ ക്യാഷ് പ്രൈസും വയനാട് വിമുക്തി മാനേജർ അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടോമി ടി ജെ വിതരണം ചെയ്തു. ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻമാരായ വിജോൾ, വത്സല എന്നിവർ പങ്കെടുത്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *