September 2, 2026

മെട്രോ എക്സ്പെടിഷൻ മികച്ച ഡിടിപിസി അവാർഡ് വയനാട് ജില്ലക്ക്

0
IMG_20220930_075210.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : മെട്രോ എക്സ്പെടിഷൻ നൽകുന്ന വിവിധ അവാർഡുകളിൽ മികച്ച ഡിടിപിസിക്കുള്ള അവാർഡ് വയനാട് ജില്ലക്ക്. ലോക പരിസ്ഥിതി ദിനത്തോനുബന്ധിച്ച് കടലാസിൻ്റെ ഉപയോഗം കുറക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച  “വേ ടു പേപ്പർലെസ്സ് വയനാട്” ടൂറിസം കേന്ദ്രങ്ങളിലെ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, സ്വകാര്യ ടൂറിസം സംരംഭകരുമായുള്ള സഹകരിച്ചുള്ള ടൂറിസം പ്രവർത്തനങ്ങൾ, എന്നിവ കണക്കിലെടുത്താണ് അവാർഡ്. മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണിയിൽ നിന്നും ഡിടിപിസി   സെക്രട്ടറി  കെ ജി അജേഷ് അവാർഡ് സ്വീകരിച്ചു. കെടിഡിസി ചെയർമാൻ പി കെ ശശി,  ഗോകുലം ഗോപാലൻ, മെട്രോ എക്സ്‌പെടിഷൻ മാനേജിംഗ് ഡയറക്റ്റർ  സിജി നായർ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *