ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനവും കുടുംബസുരക്ഷനിധി ചികിത്സ ധനസഹായ വിതരണവും നടത്തി
കൽപ്പറ്റ:കേരള സ്റ്റേറ്റ് ബാർബർ ബ്യൂട്ടീഷ്യൻസ് അസോസിയേഷൻ വൈത്തിരി താലൂക്ക് സമ്മേളനവും കുടുംബസുരക്ഷനിധി ചികിത്സ ധനസഹായ വിതരണവും (മടക്കിമല രാജപ്പൻ നഗർ)കൽപ്പറ്റ പള്ളിത്താഴെ സമസ്ത ഓഡിറ്റോറിയത്തിൽവെച്ച് നടത്തി.ജാതി,മത,കക്ഷി രാഷ്ട്രീയത്തിനതാതമായി തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കു കേരളത്തിലെ ബാർബർ-ബ്യൂട്ടീഷ്യൻ മേഖലയിൽ തൊഴിൽ ചെയ്യുന്ന പതിനായിരക്കണക്കിന് തൊഴിലാളികളുടേയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കൂടുംബാംഗങ്ങളുടേയും സാമൂഹികവും സാംസ്‌കാരികവും വിദ്യാഭ്യാസവും തൊഴിൽപരവും സാമ്പത്തികവുമായ പുരോഗതിയെ ലക്ഷ്യമിട്ട് നിരന്തരം പ്രവർത്തിച്ചുവരുന്ന വർഗ്ഗസംഘടനയാണ് കെ.എസ്.ബി.എ.മുഴുവൻ ബാർബർ തൊഴിലാളികൾക്കും ക്ഷേമനിധി,മരണാനന്തര സഹായം,വിദ്യാഭ്യാസ ആനുകൂല്യം,60 വയസ്സ് കഴിഞ്ഞവർക്ക് 1200/പെൻഷൻ,ഹെൽത്ത് കാർഡ്,കുടുംബസുരക്ഷാനിധി,പെണ്‍കുട്ടികൾക്ക് വിവാഹധനസഹായം,ചികിത്സാസഹായം എന്നിവ ആവശ്യപ്പെട്ട് കൊണ്ട് നടത്തിയ സമ്മേളനം ജില്ലാ സെക്രട്ടറി ടി.എസ്.പ്രഭാകരൻ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റി അംഗം എ.കെ.റഷീദ് അധ്യക്ഷത വഹിച്ചു.മുനിസിപ്പൽ സെക്രട്ടറി പി.കെ.ബിജു സ്വാഗതം പറഞ്ഞു.സംസ്ഥാന കമ്മിറ്റി വി.പി.പ്രേംപ്രകാശ് മുഖ്യപ്രഭാഷണം നടത്തി.താലൂക്ക് സെക്രട്ടറി എം.മൊയ്തീൻകുട്ടി റിപ്പോർട്ട് അവതരിപ്പിച്ചു.കെ.ദാസ് വൈത്തിരി,നസീർ വൈത്തിരി,അലി കമ്പളക്കാട്,രമേശ് മുട്ടിൽ,പി.കെ.മോഹൻ,കെ.അഷ്‌റഫ് എന്നിവർ സംസാരിച്ചു.





Leave a Reply