May 7, 2024

പ്രബോധനം ജീവിത സ്പര്യയാക്കിയ പണ്ഡിതൻ : ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ

0
03 4
കൽപ്പറ്റ:പ്രബോധനം ജീവിത സ്പര്യയാക്കിയ പണ്ഡിതനായിരുന്നു ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ എന്ന്‍ സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി അഭിപ്രായപ്പെട്ടു.റബീഉൽ ആഖർ മുമ്പ് അദ്ദേഹത്തിന്റെ വഫാത്ത് ദിനത്തിൽ കൽപ്പറ്റ സമസ്ത ജില്ലാ കാര്യാലയത്തിൽ അനുസ്മരണവും പ്രാർത്ഥനയും സംഘടിപ്പിച്ചു.മലപ്പുറം ജില്ലക്കാരനായ ഉസ്താദ് 23-ാം വയസ്സ് മുതൽ 68-ാം വയസ്സിൽ മരിക്കുന്നതുവരേയും വയനാട്ടിലെ പ്രബോധന രംഗത്ത് നിറഞ്ഞുനിന്ന വ്യക്തിയാണ്.നാലരപതിറ്റാണ്ട് നീണ്ടുനിന്ന ദർസിലൂടെ നിരവധി പണ്ഡിതൻമാരെ വാർത്തെടുത്തു.കൂടാതെ തന്റെ പ്രഭാഷണത്തിലൂടെ ജില്ലയിലുടനീളം മസ്ജിദുകളും മദ്രസകളും അറബിക് കോളേജുകളും സ്ഥാപിച്ചു.സമസ്തയുടെ പ്രവർത്തനങ്ങളിൽ നിറസാന്നിദ്ധ്യമായിരുന്നെന്നും അനുസ്മരണ സംഗമം അഭിപ്രായപ്പെട്ടു.സമസ്ത വൈത്തിരി താലൂക്ക് കമ്മിറ്റി സംഘടിപ്പിച്ച ആനമങ്ങാട് അബൂബക്കർ മുസ്ലിയാർ അനുസ്മരണ പ്രഭാഷണം എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്കുട്ടി ഹസനി നടത്തി.താലൂക്ക് പ്രസിഡന്റ് വി.കെ.അബ്ദുറഹ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു.എസ്.വൈ.എസ്.ജില്ലാ സെക്രട്ടറി കെ.മുഹമ്മദ്കുട്ടി ഹസനി അനുസ്മരണ പ്രഭാഷണം നടത്തി.സി.കെ ഷംസുദ്ദീൻ റഹ്മാനി,അബ്ദുറഹ്മാൻ ഫൈസി മില്ലുമുക്ക്,സാജിത് ബഖവി,സൈനുൽ ആബിദ് ദാരിമി,ഷംസീർ ഫൈസി,കെ.ഹാരിസ് ഫൈസി,അബ്ബാസ് ഫൈസി പിണങ്ങോട്,അഷ്‌റഫ് ഫൈസി കൽപ്പറ്റ,യു.പി.അബ്ദുറഹ്മാൻ മുസ്ലിയാർവെണ്ണിയോട് സംബന്ധിച്ചു.താലൂക്ക് ജനറൽ സെക്രട്ടറി കെ.വി.ജഅ്ഫർഹൈതമി സ്വാഗതവും പി.മുജീബ് ഫൈസി നന്ദിയും പറഞ്ഞു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *