April 30, 2026

ഇംഹാന്‍സില്‍ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് ഏകദിന പരിശീലനം

0
By ന്യൂസ് വയനാട് ബ്യൂറോ
കോഴിക്കോട് ഇംഹാന്‍സ് ജില്ലയിലെ ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ക്ക് മാനസികാരോഗ്യ ശുശ്രൂഷയില്‍ ഏകദിന പരിശീലനം നല്‍കുന്നു. ഡിസംബര്‍ 13ന് കളക്‌ട്രേറ്റ്  കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന പരിശീലനം രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബി.നസീമ ഉദ്ഘാടനം ചെയ്യും.  എ.ഡി.എം. കെ.അജീഷ് അധ്യക്ഷത വഹിക്കും. പ്രൊജക്ട് ഡയറക്ടര്‍ കുര്യന്‍ ജോസ്, ഐ.റ്റി.ഡി.പി. പ്രൊജക്ട് ഓഫീസര്‍ പി.വാണിദാസ്, ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി, മെഡിക്കല്‍ ഓഫീസര്‍ കെ.ടി. മുഫ്ഷീര്‍ എന്നിവര്‍ സംസാരിക്കും.  മയക്കുമരുന്നും മാനസിക പ്രശ്‌നങ്ങളും, മാനസികാരോഗ്യം ലക്ഷണങ്ങള്‍, പ്രതിവിധികള്‍, സ്ത്രീകളും മാനസികാരോഗ്യ പ്രശ്‌നങ്ങളും എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. രജിസ്‌ട്രേഷന്‍ രാവിലെ 9.30ന്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *