റവന്യൂ പട്ടയഭൂമിയിലെ വീട്ടിമരങ്ങൾ കർഷകർക്ക് വിട്ടു നൽകണം -വയനാട് ജില്ല റവന്യൂ പട്ടയഭൂമി കർഷകസംരക്ഷണ സമിതി
കൽപ്പറ്റ: സ്വാതന്ത്ര്യം കിട്ടി 72- വർഷമായിട്ടും സർക്കാരിൽ റിസർവ് ചെയ്ത വീട്ടിമരങ്ങൾ യഥാർത്ഥ കർഷകർക്ക് വിട്ടു നൽകുന്നതിന് വേണ്ട നിയമനിർമ്മാണം നടത്തിയിട്ടില്ലെന്ന് കൽപ്പറ്റയിൽ ചേർന്ന കർഷക സമര സംരക്ഷണ സമിതി പ്രവർത്തന കൺവൻഷൻസർക്കാരിനോട് ആവശ്യപ്പെട്ടു. 3454- പേർ ഒപ്പിട്ട ഒരു നിവേദനം 2018 ജനുവരിയിൽ മുഖ്യമന്ത്രിക്ക് നൽകിയതാണ്. 1960-ലെ ലാൻഡ് അസൈൻമെന്റ് ആക്ടിൽ വേണ്ടതായ ഭേദഗതി വരുത്തുന്നതിന് റവന്യൂ വകപ്പിനെ സർക്കാർ അറിയിച്ചിട്ടുണ്ട്. കൺവൻഷൻ കിസാൻ സഭ നാഷണൽ കൗൺസിൽ മെംബർ ഡോ.അമ്പി ചിറയിൽ ഉദ്ഘാടനം ചെയ്തു. കേരള കർഷകസംഘം ജില്ലാ സെക്രട്ടറി കെ.ശശാങ്കൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് ടി.എം.ബേബി സ്വാഗതം പറഞ്ഞു. ലോക് താന്ത്രിക് ജനതാദൾ ജില്ലാ പ്രസിഡണ്ട് വി..പി. വർക്കി, കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി.കെ.രാജൻ, കർഷക മോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് അരി മുണ്ട, കിസാൻ സഭ ജില്ലാ സെക്രട്ടറി ജോണി മറ്റത്തിലാനി, എ.കൃഷ്ണകുമാർ, കർഷക കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അഡ്വ.ജോഷി സിറിയക്ക്, കിസാൻ ജനത സംസ്ഥാന വൈസ് പ്രസിഡണ്ട്
എൻ.ഒ. ദേ വസ്യ, എൻ.ഡി. ജോർജ്, സതീഷ് ദേവസ്യ, കെ.കെ.കൃഷ്ണൻകുട്ടി, എൻ.കെ.ഷാജി, ബാബു പിണ്ടിപ്പുഴ, എന്നിവർ സംസാരിച്ചു . ഒക്റ്റോബർ 12-ന് – 2 – മണിക്ക്കൽപ്പറ്റ എംജിറ്റി ഓഡിറ്റോറിയത്തിൽ ചേരുന്ന ജില്ലാ കൺവൻഷനിൽ ജില്ലയിലെ മൂന്ന് എം എൽ എ മാരും പങ്കെടുക്കും. കൺവൻഷനിൽ വയനാട് ജില്ലയിലെ വീട്ടിമരങ്ങൾ ഉള്ള കർഷകർ പങ്കെടുത്ത് വീട്ടിമരത്തിന്റെ എണ്ണവും സർവേ നമ്പറും ബന്ധപ്പെട്ട ഭാരവാഹികളെ അറിയിക്കുവാൻ താൽപ്പര്യപ്പെടുന്നു.ബന്ധപ്പെടേണ്ട നമ്പർ- 96055 l6228,9447153259,8943175511.




Leave a Reply