വിദ്യാർത്ഥികൾക്ക് കൗതുകമായി ജില്ലാ ശാസ്ത്രമേളയിൽ റോബോട്ടിന്റെ നിറസാന്നിധ്യം
മാനന്തവാടി ∙ ആറാട്ട്തറ ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന
ജില്ലാ സ്കൂൾ ശാസ്ത്രോത്സവത്തിൽ റോബോട്ടിന്റെ നിറസാന്നിധ്യം വിദ്യാർത്ഥികൾക്ക് കൗതുകമായി.
മേളയുടെ ഭാഗ്യചിഹ്നമായ ഇൻസ്പിറൊ എന്ന റോബോട്ട് മേളയുടെ മുഖ്യ ആകർഷണമായി.
ഈ റോബോട്ട് മത്സരാർത്ഥികളെ സ്കൂളിലേക്ക് സ്വീകരിച്ചു. .
തുടർച്ചയായി 10 മണിക്കൂർ വരെ ഈ റോബോട്ടിന് ഡാൻസ് ചെയ്യാൻ സാധിക്കും.
സ്കൂളിലെ അടൽ ടിങ്കറിങ് ലാബിന്റെ ഭാഗമായുള്ള റോബോ കിഡ്സ് എന്ന കമ്പനിയാണ്
മേളയിൽ റോബോട്ടിനെ അവതരിപ്പിക്കുന്നത്. യുബി ടെച്ച് എന്ന കമ്പനിയുടെ ആൽഫ
വൺ എന്ന ഹ്യൂമനോയിഡ റോബോട്ടിന് 16 ജോയിന്റുകൾ ഉണ്ട്. ഓരോ ജോയിന്റിലും
സെർവോ മോട്ടോഴ്സ് ഉപയോഗിച്ചിരിക്കുന്നു. മൊബൈൽ ആപ്പ് ഉപയോഗിച്ച്
ബ്ലൂടൂത്ത് വഴിയാണ് ഇത് നിയന്ത്രിക്കുന്നത്. ഒരു ലക്ഷത്തോളം രൂപയാണ്
ഇതിൻറെ വില. ഇതിൻറെ പ്രവർത്തനം അടൽ ടിങ്കറിങ് ലാബിലെ കുട്ടികൾക്ക്
പ്രയോജനകരമാകും. മേളയിൽ ഡ്രോൺ, ത്രീഡി പ്രിൻറർ എന്നിവയും
പ്രദർശിപ്പിച്ചു..




Leave a Reply