May 19, 2024

കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിൽ ‘ഞാറ്റുവേല’ ഭക്ഷ്യ കാര്‍ഷിക പുരാവസ്തു പ്രദര്‍ശനവും ശിൽപ്പശാലയും 23 മുതല്‍

0
കല്‍പ്പറ്റ: കോട്ടത്തറ സെന്റ് ആന്റണീസ് യു.പി സ്‌കൂളിന്റെ ആഭിമുഖ്യത്തില്‍  23 മുതല്‍ 25 വരെ 'ഞാറ്റുവേല' എന്ന പേരില്‍ ഭക്ഷ്യ കാര്‍ഷിക പുരാവസ്തു പ്രദര്‍ശനവും, ശില്‍പ്പശാലയും നടത്തുമെന്ന്  സ്‌കൂള്‍ അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അക്കാദമിക മികവ്, വിദ്യാലയ മികവ് എന്ന ലക്ഷ്യവുമായി നടത്തുന്ന പരിപാടിയൂടെ മൂന്ന് ദിവസവും ഭക്ഷ്യകാര്‍ഷിക പുരാസ്തുക്കളുടെ പ്രദര്‍ശനമുണ്ടാകും. നാളെ ഉച്ചക്ക് രണ്ട് മണിക്ക് കാര്‍ഷിക വിജ്ഞാന വീഡിയോ പ്രദര്‍ശനവും, തുടര്‍ന്ന് വൈത്തിരി ഉപജില്ലയിലെ വിദ്യാലയങ്ങളിലെ എല്‍.പി, യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കാര്‍ഷിക വിജ്ഞാന ക്വാസ്സ് മത്സരവും നടത്തും. 24ന് 12 മണിക്ക് വെങ്ങപ്പള്ളി, കോട്ടത്തറ, തരിയോട് പഞ്ചായത്തുകളിലെ മികച്ച കര്‍ഷകരുമായുള്ള അഭിമുഖം നടക്കും. 1.3ന് ഗോത്ര ഫെസ്റ്റിന്റെ ഉദ്ഘാടനം സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിക്കും. സ്‌കൂള്‍ മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ ഇലവനപ്പാറ അദ്ധ്യക്ഷത വഹിക്കും. വെങ്ങപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ട് പി.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തും. കോര്‍പ്പറേറ്റ് മാനേജര്‍ റവ.ഫാ.ജോണ്‍ പി ജോര്‍ജ്ജ് പൊന്‍പാറയില്‍ മികച്ച കര്‍ഷകരെ ആദരിക്കും. 25ന് 1.30ന് അമ്മമാര്‍ക്കായി ഭക്ഷ്യയോഗ്യമായ ഇലകളുടെ ശേഖരണവും, അവയുടെ പ്രദര്‍ശന മത്സരവും നടക്കും. സമാപന പരിപാടി വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട് ജെസി ജോണി അദ്ധ്യക്ഷത വഹിക്കും. വിദ്യാരംഗം കലാസാഹിത്യവേദി  കഥാരചനാ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടിയ കെ.ആര്‍ രഞ്ചിതക്കുള്ള ഉപഹാരം വാളല്‍ യു.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ മധു എസ് നമ്പൂതിരി സമര്‍പ്പിക്കും. അന്യം നിന്നു  പോകുന്ന കാര്‍ഷിക ഉപകരണങ്ങളുടെ പ്രദര്‍ശനമാണ് നടക്കുന്നത്. വിദ്യാര്‍ത്ഥികളും, രക്ഷിതാക്കളുമുള്‍പ്പെടെയുള്ള ഇത്തരം പുരാതന കാര്‍ഷിക ഉപകരണങ്ങള്‍ ശേഖരിച്ചു വരുന്നതായി അവര്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ സ്‌കൂള്‍ ഹെഡ്മാസ്റ്റർ ബെന്നി ആന്റണി, വാര്‍ഡ് മെമ്പര്‍ ജിനി അറക്കാപറമ്പില്‍, സീനിയര്‍ അസിസ്റ്റന്റ് ടി.എ ജെയ്‌സണ്‍, പി.ടി.എ പ്രസിഡണ്ട് വിന്‍സെന്റ് പാറയില്‍, സ്‌കൂള്‍ ലീഡര്‍ ക്ലെന്റ് ജോഷി, മദര്‍ പി.ടി.എ പ്രസിഡണ്ട് ഷാന്റി തങ്കച്ചന്‍, മണിയന്‍ ഒരുവുമ്മല്‍ എന്നിവര്‍ പങ്കെടുത്തു.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *