April 26, 2026

ഉപജീവനം പദ്ധതി ജില്ലാതല ഉദ്ഘാടനം ശനിയാഴ്ച

0
By ന്യൂസ് വയനാട് ബ്യൂറോ
 

ഹയര്‍സെക്കന്ററി നാഷണല്‍ സര്‍വീസ് സ്‌കീം ഈ വര്‍ഷം നടപ്പിലാക്കുന്ന 11 ഇന പരിപാടികളിലൊന്നായ ഉപജീവനം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നാളെ  (ഒക്ടോബര്‍ 26) ഉച്ചയ്ക്ക് 2ന് കല്ലോടി സെന്റ് ജോസഫ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ നിര്‍വ്വഹിക്കും. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മൂന്നു കുടുംബങ്ങള്‍ക്ക് ജീവനോപാധികള്‍ ലഭ്യമാക്കുന്ന പരിപാടിയാണ് 'ഉപജീവനം'. ഒ.ആര്‍. കേളു എം.എല്‍.എ ചടങ്ങിന് അധ്യക്ഷത വഹിക്കും. എടവക ഗ്രാമപഞ്ചായത്ത് പ്രസിണ്ടന്റ് ഉഷ വിജയന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, ഗ്രാമ പഞ്ചായത്തംഗങ്ങള്‍, ഫാ. അഗസ്തി പുത്തന്‍പുര, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി ജോസ് കുമാര്‍, എന്‍.എസ്.എസ് ജില്ലാ കണ്‍വീനര്‍ കെ.എസ് ശ്യാല്‍, എന്‍.എസ്.എസ് പെര്‍ഫോമന്‍സ് അസിസ്റ്റന്റ് കമ്മിറ്റി മെമ്പര്‍ കെ രവീന്ദ്രന്‍, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.യു തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *