സ്വര്‍ണ്ണകള്ളകടത്ത് ബന്ധം വ്യക്തം: .മുഖ്യമന്ത്രി രാജിവെക്കണം : എൻ.ഡി. അപ്പച്ചൻ
കല്‍പ്പറ്റ: സ്വര്‍ണ്ണകളളകടത്തുമായി ബന്ധപ്പെട്ട് സ്വപ്നക്ക് മുഖ്യമന്ത്രിയുടെ മനസാക്ഷി സൂക്ഷിപ്പുകാരനും പ്രിന്‍സിപ്പല്‍ സെക്രട്ടറിമായ എം ശിവശങ്കനുമായും മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഒഫീസുമായിട്ടും ആഴത്തിലുള്ളബന്ധമാണ് ഉള്ളതെന്ന് കേസിന്റെ തുടക്കത്തില്‍ തന്നെ ബോധ്യപ്പെട്ടതാണ് ഈ വിഷയം കഴിഞ്ഞ ദിവസം കേസ് അന്വേക്ഷിക്കുന്ന എന്‍ ഐ എ യുടെ പബ്ലിക്ക് പ്രോസിക്യുട്ടര്‍ കോടതിയില്‍ ബോധ്യപ്പെടുത്തിയ സാഹചര്യത്തില്‍ പാര്‍ട്ടി സെക്രട്ടറിയായിരുന്ന കാലത്ത് മുഖ്യമന്ത്രി പറഞ്ഞിരുന്ന വാക്കുകള്‍ സ്വയം എറ്റെടുത്ത് രാജിവെച്ച് മാത്രക കാണിക്കലാണ് അന്തസ്സ് എന്ന് സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യ്ത് കൊണ്ട് കെ പി സി സി മെമ്പര്‍ എന്‍ ഡി അപ്പച്ചന്‍ പറഞ്ഞു ട്രഷറിയില്‍ നിന്ന് രണ്ട് കോടി രൂപ അടിച്ചുമാറ്റിയതും രണ്ട് പ്രളയത്തില്‍ കിട്ടിയ സഹായവും ബാവ്‌കോ ആപ്പ് ,സ്പ്രിന്‍കളയര്‍, ഇലക്ക്ട്രിക്ക് ബസ്സ് വാങ്ങുന്നതിലുള്ള അഴിമതി ലൈഫ് വിഷന്‍ പദ്ധതിലെ കണ്‍സല്‍ട്ടന്‍സി അടക്കമുള്ള ' ഇടപാടുകളില്‍ നടത്തിയ കോടി കണക്കിന് രൂപയുടെ അഴിമതികള്‍ ഉയര്‍ത്തി പിടിച്ചാണ് കെ പി സി സി സമരപരമ്പര ഈ സമരത്തിന്റെ മൂന്നാം ഘട്ട സമരത്തിന്റെ ഭാഗമായി കേരളത്തിലെ ഇരുനൂറ്റി എന്‍പത് ബ്ലോക്ക് മണ്ഡലം കമ്മിറ്റികളുടെ നേത്രത്വത്തില്‍ നടത്തുന്ന സത്യഗ്രഹ സമരമാണ് കല്‍പ്പറ്റ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി സംഘടിപ്പിച്ചത് സമരത്തില്‍ ബ്ലോക്ക് കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി പി ആലി അധ്യക്ഷത വഹിച്ചു ടി ജെ ഐസക് ,ജോയി തൊട്ടിത്തറ ,ആര്‍ ഉണ്ണികൃഷ്ണന്‍, കെ കെ രജേന്ദ്രന്‍ ,മേഹന്‍ ദാസ് കോട്ടക്കൊല്ലി ,സാലിറാട്ടക്കൊല്ലി ,ജോസ് കണ്ടത്തില്‍ ,പി വി വേണുഗോപാല്‍ ,ഉഷാ തമ്പി ,സുന്ദര്‍രാജ് ഏടപ്പെട്ടി എന്നിവര്‍ സംസാരിച്ചു





Leave a Reply