April 30, 2026

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട : 28 ലക്ഷം രൂപ പിടികൂടി.

0
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കേരള കർണാടക അതിർത്തിയായ 

മുത്തങ്ങയിൽ വീണ്ടും കുഴൽപ്പണ വേട്ട. മതിയായ രേഖകളില്ലാതെ കൊണ്ടുവന്ന 28 ലക്ഷം രൂപയുമായി രണ്ട് പേരെ മുത്തങ്ങ തകരപ്പാടിയിൽ എക്സൈസ് ചെക്ക് പോസ്റ്റ് അധികൃതരും  എക്സൈസ് ഇൻ്റലിജൻ്റ്സും സംയുക്തമായി നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശികളായ കെ സി നൗഫൽ (34), കെ യൂനസ് (37) എന്നിവർ പിടിയിലായി.  പച്ചക്കറി വാഹനത്തിൽ കാബിനിൽ സൂക്ഷിച്ച നിലയിലായുരുന്നു പണം. പിടികൂടിയ പണവും പിടിയിലായവരെയും പിന്നീട് ബത്തേരി പോലീസിന് കൈമാറും.

കഴിഞ്ഞ ദിവസവും അതിന് മുമ്പുമായി ഈ മാസം ഇത് മൂന്നാം തവണയാണ് മുത്തങ്ങ വഴി കടത്തുന്ന കുഴൽ പണം പിടികൂടുന്നത് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *